ടി.വി. അനുപമ പ്രവേശനപരീക്ഷാ കമ്മിഷണർ; മുഹമ്മദ് വൈ. സഫറുള്ള ജി.എസ്.ടി. സ്‌പെഷ്യല്‍ കമ്മിഷണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 2, 2021

ടി.വി. അനുപമ പ്രവേശനപരീക്ഷാ കമ്മിഷണർ; മുഹമ്മദ് വൈ. സഫറുള്ള ജി.എസ്.ടി. സ്‌പെഷ്യല്‍ കമ്മിഷണര്‍

തിരുവനന്തപുരം: എൻജിനിയറിങ്, മെഡിക്കൽ പ്രവേശന നടപടികൾക്കിടെ പ്രവേശനപരീക്ഷാ കമ്മിഷണറെ മാറ്റി. ടി.വി. അനുപമയ്ക്കാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ചുമതല. വനിതാശിശുവികസന വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും അനുപമയെ പട്ടികജാതി, പട്ടികവർഗ വകുപ്പ് ഡയറക്ടറായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐ.ടി. വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ളയെ ജി.എസ്.ടി. സ്പെഷ്യൽ കമ്മിഷണറാക്കി. ധനവിഭവ വകുപ്പ് സെക്രട്ടറിയുടെ പൂർണ അധികചുമതലയും അദ്ദേഹത്തിനുണ്ടാകും. ഇ-ഹെൽത്തിന്റെ പ്രോജക്ട് ഡയറക്ടർ കൂടിയാണ് അദ്ദേഹം. സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് ഡയറക്ടർ ശീറാം സാംബശിവ റാവുവിന് കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെയും പൂർണ അധികചുമതല നൽകി. കെ.എസ്.ഐ.ടി.ഐ.എൽ. മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഷാനവാസ് എസിനെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മാറ്റിനിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടർ എന്നിവയുടെ പൂർണ അധികചുമതലയും അദ്ദേഹത്തിനുണ്ടാകും. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെ പൂർണ അധികചുമതല നൽകി. ഹൗസിങ് കമ്മിഷണർ എൻ. ദേവീദാസിനെ പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ പൂർണ അധികചുമതല നൽകി. കണ്ണൂർ ഡെവലപ്മെന്റ് കമ്മിഷണർ സ്നേഹിൽ കുമാർ സിങ്ങിനെ ഐ.ടി. മിഷൻ ഡയറക്ടറായി മാറ്റിനിയമിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡെപ്യൂട്ടി സെക്രട്ടറി, സി-ഡിറ്റ് ഡയറക്ടർ എന്നിവയുടെ പൂർണചുമതലയും അദ്ദേഹത്തിനുണ്ടാകും. Content Highlights:T.V Anupama commissioner of entrance examinations


from mathrubhumi.latestnews.rssfeed https://ift.tt/3td1PwX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages