കോവിഡ്മരണ നഷ്‌ടപരിഹാരം: അപേക്ഷ ഓൺലൈനിൽ; പണം നേരിട്ട് അക്കൗണ്ടിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

കോവിഡ്മരണ നഷ്‌ടപരിഹാരം: അപേക്ഷ ഓൺലൈനിൽ; പണം നേരിട്ട് അക്കൗണ്ടിൽ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പ്രത്യേക പോർട്ടൽ തയ്യാറാക്കുന്നു. ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് ഐ.ടി. വിഭാഗമാണ് പോർട്ടൽ തയ്യാറാക്കുന്നത്. അപേക്ഷയിൽ അവശ്യപ്പെടേണ്ട വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കി. പോർട്ടൽ പ്രവർത്തനക്ഷമമായാൽ ഉടൻ അപേക്ഷ ക്ഷണിക്കും. ആശ്രിതർക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. പോർട്ടൽ പൂർത്തിയായാൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. പുതിയ മാനദണ്ഡങ്ങൾപ്രകാരം മരണപ്പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ പൂർത്തിയാക്കിയാലേ നഷ്ടപരിഹാര വിതരണം സുഗമമാകൂ.നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അർഹത വില്ലേജ് ഓഫീസർമാർ പരിശോധിച്ച് അപേക്ഷകൾ തഹസിൽദാർമാർക്കു നൽകും. പരാതിപരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടാവും. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ അനുവദിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ujriVK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages