അതിരപ്പിള്ളി: കാട് കാക്കാൻ അവർ കൈകോർത്ത് നടക്കും. കാട്ടിൽ മാത്രമല്ല വീട്ടിലായാലും ഒരുമിച്ചുതന്നെ, ജാക്സണും റിയയും. പഠനത്തിലും ജോലിയിലും ജീവിതത്തിലും ഒന്നിച്ചവർ. ഇരുവരും കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ. സർക്കാർ ജോലി നേടാനുള്ള പരിശ്രമത്തിനിടെയാണ് ജാക്സണും റിയയും കണ്ടുമുട്ടിയത്. അന്ന് തുടങ്ങിയ സൗഹൃദം പഠനത്തിലും ജോലിയിലും ജീവിതത്തിലും തുടർന്നു. ചായ്പൻകുഴി സ്വദേശി ചിറമേൽ ജാക്സണും വെസ്റ്റ് കൊരട്ടി സ്വദേശിനി കണ്ണമ്പുഴ റിയ തോമസും ഒന്നര വർഷമായി കൊന്നക്കുഴി സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിലാണ് ഇരുവരും ഒരേ സ്റ്റേഷനിലെത്തിയത്. കാട്ടിലൂടെ കിലോമീറ്ററുകൾ നടക്കുമ്പോൾ മൃഗങ്ങളുടെ മുന്നിൽപ്പെട്ടതും വെറ്റിലപ്പാറ ഭാഗത്ത് ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ ആന തിരികെ ആക്രമിച്ചതും കാടുമായി ബന്ധപ്പെട്ട് ഒരുമിച്ച് നേരിട്ട സംഭവങ്ങളുമേറെ. ചാലക്കുടിയിലെ പി.എസ്.സി. പരിശീലനകേന്ദ്രത്തിൽ ഒരുമിച്ചു പഠിച്ച ഇരുവരും വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പരീക്ഷയെഴുതിയതും ഒന്നിച്ചാണ്. എം.ബി.എ. എടുത്ത് ഒരു വർഷം ജോലിചെയ്ത ശേഷമാണ് റിയ സർക്കാർ ജോലിക്കായി ശ്രമിച്ചത്. കമ്പനി ബോർഡ് അസിസ്റ്റന്റ്, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയിലെ റാങ്ക് ലിസ്റ്റുകളിൽ റിയ ഉൾപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/394VSsw
via
IFTTT
No comments:
Post a Comment