കൊച്ചി: തീരം വഴി വലിയ അളവിൽ ലഹരി ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് 21,000 കോടി രൂപയുടെ ഹെറോയിൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഡി.ആർ.ഐ. പിടിച്ചത്. അന്വേഷണത്തിൽ അറബിക്കടലിലൂടെ ആയുധങ്ങളും മയക്കുമരുന്നും കേരള തീരത്തിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് ശരിയാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.എൽ.ടി.ടി.ഇ.യുടെ പുനരുജ്ജീവനത്തിനായി പ്രധാനമായി ഫണ്ടിങ് നടക്കുന്നത് ലഹരിമരുന്ന് വ്യാപാരത്തിലൂടെയാണ്. അഫ്ഗാനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഇതിനായി ഇന്ത്യയുടെ തീരം വഴി ജലഗതാഗത റൂട്ട് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ പറയുന്നത്. പാകിസ്താൻ അതിർത്തി വഴി കരമാർഗം ഹെറോയിൻ ഇന്ത്യയിൽ എത്തിക്കുന്ന രിതീ ഉണ്ടെങ്കിലും ഇതിനെക്കാൾ സുരക്ഷിതവും എളുപ്പവും എന്ന നിലയിലാണ് ജലമാർഗമുള്ള കടത്ത് ശക്തമായത്.വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ തകർന്ന എൽ.ടി.ടി.ഇ, പഴയ ലഹരി മരുന്ന് വ്യാപാരത്തിലേക്ക് തിരിച്ചെത്തി ശക്തരാകാൻ ശ്രമിക്കുന്നതാണ് നിലവിൽ അറബിക്കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് ശക്തമാകാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അഫ്ഗാൻ വഴി എത്തുന്ന ഹെറോയിൻ ആണ് ഇവരുടെ പ്രധാന വരുമാനം. ഇത് മറിച്ചു വിറ്റ് ആയുധങ്ങൾ വാങ്ങി കൂട്ടുകയാണ് ലക്ഷ്യം.അഫ്ഗാനിസ്താനിൽ വൻ തോതിൽ പോപ്പി കൃഷി നടത്തുകയും ഇതിൽ നിന്ന് ഹെറോയിൻ വേർതിരിച്ച് എടുക്കുകയും ചെയ്യുന്നുണ്ട്. അഫ്ഗാനിൽ നിന്ന് പാകിസ്താനിലെത്തുന്ന ഹെറോയിൻ ഇവിടെ നിന്ന് ബോട്ടുകൾ വഴി അറബിക്കടലിലൂടെ ഇന്ത്യയുടെ അതിർത്തിയിലെത്തിക്കും. ഇതിന് പ്രധാനമായും തിരഞ്ഞെടുക്കുന്നത് കേരള തീരമാണ്. കോസ്റ്റ് ഗാർഡിന്റെയോ നേവിയുടെയോ പിടിയിലാകുമെന്ന് അറിഞ്ഞാൽ ഈ ബോട്ടുകൾ ഉപേക്ഷിച്ച് മുങ്ങും. മാലദ്വീപിലേക്കും മലേഷ്യയിലേക്കും കടത്ത്കേരളത്തിൽ നിന്ന് വ്യോമ മാർഗവും കടൽ മാർഗവും മാലിദ്വീപിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ മാലദ്വീപിൽ ഏത് മയക്കുമരുന്നും എടുക്കും. ഹെറോയിനോട് വലിയ പ്രിയം ഇവിടെയില്ല. മലേഷ്യയിലേക്ക് ചെന്നൈയിൽ നിന്ന് കാർഗോ പാഴ്‌സലായി സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് നിലവാരം കൂടിയ എം.ഡി.എം.എ. നെതർലാൻഡ്‌സ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് കൂറിയറായി എത്തിക്കുകയാണ് ചെയ്യുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3CI1khT
via
IFTTT
No comments:
Post a Comment