സാക്രമെന്റോ: കാലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമനെ സംരക്ഷിക്കാൻ സുരക്ഷാ കവചമൊരുക്കി. നെവാദയിലുണ്ടായ കാട്ടുതീയിൽനിന്ന് വൃക്ഷത്തെ സംരക്ഷിക്കാൻ അടിഭാഗം തീയെ പ്രതിരോധിക്കാൻ ശേഷിയുള്ള അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ പൊതിഞ്ഞു. World's Largest Tree Wrapped in Fire-resistant Blanket as Raging California Wildfire Edges Nearer. Fingers crossed for General Sherman, which towers at 275ft (83 meters) high, has a circumference of 103ft (31 meters) and is thousands of years old. (RT) pic.twitter.com/MlbNWJps9V — Moh Musthafa Hussain (@musthafaaa) September 18, 2021 കാലിഫോർണിയയിലെ വനമ്യൂസിയമായ സെക്വോയ നാഷണൽ പാർക്കിലാണ് ജനറൽ ഷെർമനുള്ളത്. ഷെർമനെ കൂടാതെ മറ്റ് മരങ്ങൾക്കും അധികൃതർ സുരക്ഷ ഒരുക്കിയിട്ടുണ്ട്. Dünyanın en büyük ağacı General Sherman. Bu Sekoya ağacı yaklaşık 84 metre uzunluğunda, 32 metre çapında 📽️@codyconk pic.twitter.com/ggi4necOLG — YolveMacera (@yolvemacera) September 10, 2021 പാർക്കിലെ രണ്ടിലൊന്ന് പ്രദേശത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഏകദേശം 2000 സെക്വയ മരങ്ങൾ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിലുണ്ടായ കാട്ടുതീ 10,600 മരങ്ങൾ കത്തി നശിക്കാൻ കാരണമായി. ഈ ഭാഗങ്ങളിൽ കാട്ടു തീ പെട്ടെന്ന് തന്നെ ഈ പ്രദേശത്ത് പടർന്നു പിടിക്കാൻ സാധ്യത ഉണ്ട് എന്ന് കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ആയിരക്കണക്കിന് സെക്വയ മരങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായ കാട്ടു തീയിൽ നശിച്ചത്. ഏറ്റവും ഉയരം കൂടിയ മരങ്ങളും ആയിരം വർഷങ്ങളോളം പഴക്കമുള്ള മരങ്ങളും ഇതിൽ ഉൾപ്പെടും. Phot: AFP ജനറൽ ഷെർമൻ മരം • സ്ഥലം- സെക്വയ നാഷണൽ പാർക്ക്, കാലിഫോർണിയ • ശാസ്ത്രീയനാമം- സെക്വയഡെൻഡ്രോൺ ജൈജാൻഷ്യം • കാലപ്പഴക്കം- ഏകദേശം 2300 മുതൽ 2700 വർഷം • 1931-ൽ ജനറൽ ഷെർമനാണ് മരത്തിൻറെ വലുപ്പം തിരിച്ചറിഞ്ഞത്. • ഉയരം-83.8 മീറ്റർ • തറനിരപ്പിലെ ചുറ്റളവ്- 31.1 മീറ്റർ • അടിഭാഗത്തെ വ്യാസം- 11.1 മീറ്റർ • ശിഖര വ്യാപനം-32.5 മീറ്റർ Content highlights: General Sherman and other sequoias given blankets
from mathrubhumi.latestnews.rssfeed https://ift.tt/3zkeM9E
via
IFTTT
No comments:
Post a Comment