ഘടകകക്ഷി മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിനേതാക്കൾ പണം വാങ്ങിയെന്ന്‌ സി.പി.എം. റിപ്പോർട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 1, 2021

ഘടകകക്ഷി മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിനേതാക്കൾ പണം വാങ്ങിയെന്ന്‌ സി.പി.എം. റിപ്പോർട്ട്‌

തിരുവനന്തപുരം: ഘടകകക്ഷി സ്ഥാനാർഥികൾ മത്സരിക്കുന്ന സ്ഥലങ്ങളിൽ ചില പാർട്ടിനേതാക്കൾ നേരിട്ട് പണംവാങ്ങിയെന്ന് സി.പി.എം. തിരഞ്ഞെടുപ്പ് റിപ്പോർട്ട്. പാർട്ടി തുടരുന്ന ശൈലിയുടെ ലംഘനമാണിത്. ഇത്തരം സംഭവങ്ങൾ പരിശോധിച്ച് തിരുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ മാറി വോട്ടുചെയ്ത സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് അവലോകനറിപ്പോർട്ടിൽ പറയുന്നു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വത്തിലുള്ള പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ദൗർബല്യങ്ങൾക്കെതിരേ കർശനസമീപനം സ്വീകരിക്കണമെന്നും റിപ്പോർട്ട് പാർട്ടിഘടകങ്ങളോട് ആവശ്യപ്പെടുന്നു.കേരള കോൺഗ്രസും എൽ.ജെ.ഡി.യും മുന്നണിയിലേക്കുവന്നത് ഗുണകരമായി. ഘടകകക്ഷിനേതാക്കൾ മത്സരിച്ച പാലാ, കല്പറ്റ മണ്ഡലങ്ങളിലെ തോൽവി പ്രത്യേകം പരിശോധിക്കണം. കല്പറ്റയിലെ പരാജയത്തിനിടയാക്കിയ സംഘടനാപരമായ ദൗർബല്യങ്ങൾ പ്രത്യേകം പരിശോധിക്കും.എറണാകുളം, കൊല്ലം ജില്ലകളിൽ വോട്ടുകുറഞ്ഞത് ഗൗരവമായി കാണണം. എറണാകുളത്ത് മുന്നേറാൻ കഴിയാത്തത് സംഘടനാദൗർബല്യങ്ങൾ മൂലമാണ്. ബി.ജെ.പി. രണ്ടാംസ്ഥാനത്തുവരുന്ന മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. ബി.ഡി.ജെ.എസ്. അണികളെ സി.പി.എമ്മിലേക്ക് ആകർഷിക്കണം. പൊന്നാനിയിൽ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുനടന്ന പ്രകടനങ്ങൾ സംസ്ഥാനത്താകെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നത് പിടിച്ചെടുക്കേണ്ട ചില മണ്ഡലങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കി. അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നുവന്നു. അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‌ സഹായകമല്ലാത്ത ചില നിലപാടുകളുണ്ടായി. അരുവിക്കരയിലും തെറ്റായ ചില സംഘടനാസമീപനം ചില നേതാക്കളിൽനിന്നുണ്ടായത് പരിശോധിക്കണം. അംഗീകരിക്കാനാവാത്ത ദൗർബല്യങ്ങൾ * സ്ഥാനാർഥിനിർണയത്തിനുമുമ്പ് സാമൂഹികമാധ്യമങ്ങൾവഴി വ്യക്തികളെ തേജോവധംചെയ്യുന്ന പ്രചാരണ ശൈലി* ബൂർഷ്വാ പാർട്ടികളെപ്പോലെ സ്ഥാനാർഥിയാകാൻവേണ്ടി മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്നവരുണ്ട്* സ്ഥാനാർഥിത്വം ലഭിക്കാൻ മതനേതാക്കളെക്കൊണ്ട് ശുപാർശ ചെയ്യിക്കുന്നു


from mathrubhumi.latestnews.rssfeed https://ift.tt/3mY26m6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages