'ഹിറ്റ്ലര്‍ക്ക് അകമ്പടിപോയ ജീപ്പും' വില്‍പ്പനയ്ക്ക്; അറസ്റ്റ് 'വലിയസംഭവം' മറച്ചുപിടിക്കാനോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

'ഹിറ്റ്ലര്‍ക്ക് അകമ്പടിപോയ ജീപ്പും' വില്‍പ്പനയ്ക്ക്; അറസ്റ്റ് 'വലിയസംഭവം' മറച്ചുപിടിക്കാനോ?

കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിന്റെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ചിത്രങ്ങളിൽ പുറത്തുവിടാത്ത ഉന്നത സാന്നിധ്യം. പിടിച്ചെടുത്തതിൽ ഏതാനും ചിലരുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ-സിനിമ-സാമൂഹിക മേഖലകളിലെ ഉന്നതരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. അന്തർദേശീയ തലത്തിൽ ഉന്നത ബന്ധങ്ങൾ ഉള്ള ആളാണ് മോൻസൺ. ക്രൈംബ്രാഞ്ച് സംഘം മോൻസണിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവയിൽ നിന്നു കണ്ടെടുത്തതിൽ നിരവധി ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഇതിൽ തിരഞ്ഞെടുത്തവ മാത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മോൻസണെ ഇപ്പോൾ അറസ്റ്റ് ചെയ്തതുപോലും ഏതോ വലിയ സംഭവം മറച്ചുപിടിക്കാനെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്. ചിലരുടെ മാത്രം ചിത്രങ്ങൾ പുറത്തുവന്നതിലൂടെ സമ്മർദതന്ത്രം പയറ്റുകയാണ് അന്വേഷണ സംഘമെന്നും രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. തട്ടിപ്പ് തുടങ്ങിയത് രാജകുമാരിയിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം രാജകുമാരിയിൽ നിന്നാണെന്ന് പൊതുപ്രവർത്തകൻ. 1994-95 കാലഘട്ടത്തിൽ സെക്കൻഡ് ഹാൻഡ് ടി.വിയും കാറുമൊക്കെ നൽകാമെന്ന് പറഞ്ഞ് ഇയാൾ ലക്ഷങ്ങൾ തട്ടിയെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അരുൺ പറയുന്നത്. ഇക്കാര്യം അന്ന് ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 1994-95 കാലഘട്ടത്തിൽ ഭാര്യയ്ക്ക് രാജകുമാരിയിലെ സ്വകാര്യസ്കൂളിൽ സ്ഥലമാറ്റം കിട്ടിയതോടെയാണ് മോൻസണും ഇവിടെ എത്തിയത്. രാജകുമാരി ടൗണിനോട് ചേർന്ന് വികാസ് ഗാർഡൻ കോളനിയിൽ ഇവർ സ്ഥലംവാങ്ങി വീട് നിർമിച്ചു. മോൻസൺ പിന്നീട് പഞ്ചായത്ത് ഓഫീസിന് സമീപത്തായി ചെയിൻ സർവേ സ്കൂൾ ആരംഭിച്ചു. ഹൈറേഞ്ചിൽ ടെലിവിഷനുകൾ വിരളമായിരുന്ന ഇക്കാലത്ത് സെക്കൻഡ് ഹാൻഡ് ടെലിവിഷൻ സെറ്റുകൾ എത്തിച്ചു വിൽപ്പന ആരംഭിച്ചു. ടെലിവിഷനുകൾ എത്തിച്ചുനൽകാം എന്ന പേരിൽ പലരിൽനിന്നും പണം തട്ടിയെടുത്തിരുന്നതായി പൊതുപ്രവർത്തകർ ആരോപിക്കുന്നു. ഹിറ്റ്ലർക്ക് അകമ്പടിപോയ ജീപ്പും വിൽപ്പനയ്ക്ക് രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച വില്ലീസ് ജീപ്പ് ഉണ്ടെന്നറിഞ്ഞാണ് ആലപ്പുഴയിലെ ഒരു പ്രമുഖ ഡോക്ടർ മോൻസണെ കാണാൻ അഞ്ചുവർഷം മുമ്പ് ചേർത്തലയിലെത്തിയത്. പഴയ വസ്തുക്കളോടുള്ള കമ്പമായിരുന്നു കാരണം. ഹിറ്റ്ലർക്ക് അകമ്പടിപോയ ജീപ്പാണെന്നും അതിൽ മിസൈൽ വീണിട്ടുണ്ടെന്നുമെല്ലാം അന്ന് മോൻസൺ അവകാശപ്പെട്ടു. വലിയ വിലയും പറഞ്ഞു. ജീപ്പുകണ്ട ഡോക്ടർ ഞെട്ടി. 1985-ലെ ഒരു മഹീന്ദ്ര ജീപ്പിൽ രൂപമാറ്റം വരുത്തിയതാണെന്നു മനസ്സിലാക്കിയ ഡോക്ടർ വേഗം സ്ഥലംവിട്ടു. പോലീസ് ജീപ്പിന് മോൻസന്റെ എ.സി. മോൻസണുമായുള്ള ബന്ധത്തിൽ മുഖംനഷ്ടപ്പെട്ട് പോലീസ്. രണ്ടുവർഷം മുമ്പു മോൻസൺ കോടികളിറക്കി നടത്തിയ പള്ളിപ്പെരുന്നാളിനു പിന്നാലെ പോലീസ് ജീപ്പുകൾക്ക് എ.സി. ഘടിപ്പിച്ചു നൽകിയതായി ആക്ഷേപമുയർന്നിട്ടുണ്ട്. ചേർത്തലയ്ക്കു സമീപമുള്ള ഒരു സ്റ്റേഷനിലേക്കാണു നൽകിയത്. ഇത് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. മോൻസൺ സംഭവം പുറത്തുവരുന്നതിനു മുമ്പുതന്നെ ചേർത്തലയിലെ പോലീസിനെതിരേ സി.പി.എം. പ്രാദേശികനേതൃത്വം സർക്കാരിനോടു പരാതിപ്പെട്ടിരുന്നു. മോശം പെരുമാറ്റവും അഴിമതിയുമാണ് ചൂണ്ടിക്കാട്ടിയത്. നിലവിലെ സാഹചര്യത്തിൽ വിമർശനം കടുത്തിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ നടത്തിയ വിവാഹനിശ്ചയച്ചടങ്ങിൽ പോലീസ് സുരക്ഷയൊരുക്കിയെന്ന വിമർശനമാണ് ഒടുവിലത്തേത്. ആഘോഷങ്ങളിൽ ഇവർ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കിളിമാനൂരിൽ കോടികൾ തട്ടിയ സന്തോഷ് മോൺസന്റെ കൂട്ടാളി പുരാവസ്തു ശേഖരത്തിന്റെ മറവിൽ 10 വർഷം മുമ്പ് കിളിമാനൂരിൽനിന്ന് രണ്ട് കോടിയിലധികം തട്ടിച്ച് മുങ്ങിയ സന്തോഷിന് മോൻസൺ മാവുങ്കലുമായി അടുത്തബന്ധം. കിളിമാനൂർ പോങ്ങനാട് ഗവ. ഹൈസ്കൂളിനു സമീപം നെടുവിളവീട്ടിൽ സന്തോഷാണ് നാട്ടുകാരിൽനിന്ന് വൻതുക തട്ടി മുങ്ങിയത്. മോൻസൺ അറസ്റ്റിലായതോടെ സന്തോഷിന് ഇയാളുമായുള്ള ബന്ധം പുറത്തായി. വീട്ടിൽ ശേഖരിച്ചിരുന്ന പുരാവസ്തുക്കൾ കാട്ടി ആളുകളെ വിശ്വസിപ്പിച്ചാണു സന്തോഷ് പലരിൽനിന്നും പണംവാങ്ങിയത്. Content Highlights:Investigation on Monson Mavunkal's ties with top personalities


from mathrubhumi.latestnews.rssfeed https://ift.tt/3FbflXs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages