'കൊടിസുനിയെ വധിക്കാന്‍ സയനൈഡ് വരെ ജയിലിലെത്തിക്കാമെന്ന് വാഗ്ദാനം'; വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 16, 2021

'കൊടിസുനിയെ വധിക്കാന്‍ സയനൈഡ് വരെ ജയിലിലെത്തിക്കാമെന്ന് വാഗ്ദാനം'; വെളിപ്പെടുത്തല്‍

തൃശ്ശൂർ: കൊടിസുനിയെ വധിക്കാൻ ജയിലിൽ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷൻസംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തൽ. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിൻഷാദാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ജയിൽ അധികൃതരുടെ സഹായത്തോടെത്തന്നെ ഇവയൊക്കെ ജയിലിനുള്ളിൽ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷൻസംഘത്തിന്റെ അവകാശവാദം. ഫ്ളാറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിൻഷാദിനെ ക്വട്ടേഷൻസംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാൽ ആരും അറിയില്ലെന്നും ഇവർ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. ഒരാഴ്ചയ്ക്കുള്ളിൽ കൊലപാതകം നടക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ബിൻഷാദിന്റെ അക്കൗണ്ട് നമ്പറും ഇവർ ആവശ്യപ്പെട്ടു. സംഭവങ്ങൾ ബിൻഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവർ കൂടിയാലോചിച്ചശേഷം ഈ വിവരം ജയിൽ സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് ബിൻഷാദിന്റെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തിയ ദിവസം നാലിനുതന്നെ ബിൻഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. ജയിൽ അധികൃതർക്കും ഇതിൽ പങ്കുണ്ടെന്നതിന്റെ സൂചനയാണിതെന്ന് ഇവർ ആരോപിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Z6MJhp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages