പോലീസ് ഉദ്യോഗസ്ഥർക്ക് കള്ളപ്പണ ഇടപാടെന്ന് കണ്ടെത്തല്‍; അന്വേഷണത്തിന് ഇ.ഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 18, 2021

പോലീസ് ഉദ്യോഗസ്ഥർക്ക് കള്ളപ്പണ ഇടപാടെന്ന് കണ്ടെത്തല്‍; അന്വേഷണത്തിന് ഇ.ഡി

കൊച്ചി: കള്ളപ്പണം ഇടപാട് സംശയിച്ച് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം. തൃശ്ശൂർ റൂറലിലെ ഒരു ഇൻസ്പെക്ടർക്കെതിരേയും എറണാകുളം റൂറലിലെ ഇൻസ്പെക്ടർ, എ.എസ്.ഐ., സി.പി.ഒ. എന്നിവർക്കെതിരേയുമാണ് അന്വഷണം. ഇവരുടെ ഇടപാടുകൾ സംശയകരമെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്തുനൽകി. ഈ പോലീസുകാർക്കെതിരേ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാനാണ് ഇ.ഡി. നിർദേശം. സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തേതന്നെ പരാതിയുയർന്നിരുന്നു. ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥരിൽ തുടങ്ങി താഴേത്തലത്തിൽവരെയുള്ള ഉദ്യോഗസ്ഥർക്കെതിരേ ഇ.ഡി.ക്ക് പരാതികൾ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിവരം ചോദിച്ച് ഇ.ഡി. കത്തെഴുതിയത്. ഇ.ഡി.യുടെ കത്തിനുപിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3hNbKVd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages