എയ്ഡഡ് സ്കൂൾ അധ്യാപകനിയമനം: ഉയർന്ന പ്രായപരിധിയിൽ ഇളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 30, 2021

എയ്ഡഡ് സ്കൂൾ അധ്യാപകനിയമനം: ഉയർന്ന പ്രായപരിധിയിൽ ഇളവ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെത്തുടർന്ന് ഈ അധ്യയനവർഷം എയ്ഡഡ് സ്കൂൾ അധ്യാപകനിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിച്ചു. സ്കൂൾ തുറക്കാത്തതുമൂലം കഴിഞ്ഞ അധ്യയനവർഷം നിയമനം സർക്കാർ വിലക്കിയിരുന്നു. നിയമനം ലഭിക്കേണ്ടവരിൽ പലരും ഇക്കൊല്ലം ജനുവരി ഒന്നിന് ഉയർന്ന പ്രായപരിധിയായ 40 കഴിയുന്നവരായിരുന്നു. അത്തരം ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കില്ലെന്നുവന്നതോടെയാണ് സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് 40 വയസ്സ് കഴിയുന്നവർക്ക് ഈ അധ്യയനവർഷം റഗുലർ ഒഴിവിൽ നടത്താൻ നിർദേശിച്ചിട്ടുള്ള നിയമനങ്ങളിൽ മാത്രമാണ് ഇളവുള്ളത്. ഉയർന്ന പ്രായപരിധിയിലെ ഇളവ് പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗക്കാർക്കും ബാധകമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3DgmtA7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages