മോൺസൺ മാവുങ്കല്‍ കേസ്‌, ബെഹ്‌റയ്ക്കെതിരേ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 29, 2021

മോൺസൺ മാവുങ്കല്‍ കേസ്‌, ബെഹ്‌റയ്ക്കെതിരേ നീക്കം

കൊച്ചി: മോൺസൺ മാവുങ്കൽ വിഷയവുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവികൂടിയായ കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റയ്ക്കെതിരേ സംസ്ഥാന പോലീസിലും രാഷ്ട്രീയതലത്തിലും നീക്കം. കേസന്വേഷണം പൂർത്തിയാക്കുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ഇടതുരാഷ്ട്രീയത്തിലെ ചില തലങ്ങളിൽ ഉയർന്നിട്ടുണ്ട്. ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോൺസന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ 'ബീറ്റ് ബുക്ക്' മോൺസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ബെഹ്റയുടെ നിർദേശപ്രകാരമായിരുന്നെന്നതും പുറത്തുവന്നത്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകൾക്കുമുന്നിൽ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3D169mG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages