കോവിഡ് നഷ്ടപരിഹാരം: ഫണ്ടിൽ പണമുണ്ട്, കേന്ദ്രം കൂടുതൽ വഹിക്കണമെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 22, 2021

കോവിഡ് നഷ്ടപരിഹാരം: ഫണ്ടിൽ പണമുണ്ട്, കേന്ദ്രം കൂടുതൽ വഹിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാർശ അംഗീകരിച്ചാൽ കോവിഡ് ബാധിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരിക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ്. സംസ്ഥാനഫണ്ട് എന്നാണ് പേരെങ്കിലും ഇതിന്റെ 75 ശതമാനവും കേന്ദ്രം നൽകുന്നതാണ്. 25 ശതമാനമാണ് സംസ്ഥാനങ്ങളുടെ വിഹിതം. കേരളത്തിന് ഈ വർഷം 410 കോടിരൂപയാണ് ഫണ്ട്. കോവിഡ് പ്രതിരോധത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരുവർഷം അനുവദിക്കുന്നത് ആ വർഷംതന്നെ ചെലവിടണമെന്നില്ല. അതിനാൽ മുൻവർഷങ്ങളിലെ പണവും പല സംസ്ഥാനങ്ങൾക്കും ബാക്കിയുണ്ടാവും. ഇപ്പോൾ സർക്കാർ കണക്കുപ്രകാരം കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവർ 24,000-ഓളം പേരാണ്. 50,000 രൂപയെന്ന കുറഞ്ഞനിരക്കാണ് ശുപാർശചെയ്തിരിക്കുന്നത് എന്നതിനാൽ ഇന്നത്തെ സ്ഥിതിക്ക്‌ വേണ്ടത് 120 കോടിരൂപയാണ്. സംസ്ഥാനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടില്ലെന്നർഥം. എന്നാൽ, കോവിഡ് നഷ്ടപരിഹാരം ശുപാർശചെയ്തിരിക്കുന്നതിൽ വിവേചനമുണ്ട്. മറ്റ് ദുരന്തങ്ങളിൽ മരിക്കുന്നവർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുന്നത് നാലുലക്ഷം രൂപയാണ്. മറ്റു ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സംസ്ഥാനഫണ്ട് ഉപയോഗിക്കേണ്ടതിനാൽ കോവിഡ് മരണ നഷ്ടപരിഹാരം പ്രത്യേകമായിക്കണ്ട് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിക്കാനാണ് കേരളത്തിന്റെ ആലോചന. നഷ്ടപരിഹാരം നാട് ആഗ്രഹിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലൊരുപങ്ക് കേന്ദ്രം തരേണ്ടിവരും. ഒന്നും തരാനാവില്ലെന്ന നിലപാടുണ്ടായാൽ അംഗീകരിക്കാനാവില്ല. അതേസമയം, സംസ്ഥാനത്തിന് ഇതിന്റെ ബാധ്യതയിൽനിന്ന് പൂർണമായി ഒഴിഞ്ഞുനിൽക്കാനാകില്ല. അത്തരമൊരുനിലപാടും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3kvAinC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages