ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡൽ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്.എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡൽ നേടി. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനോട് തോൽവി വഴങ്ങിയാണ് താരം വെള്ളി മെഡൽ നേടിയത്. മൂന്ന് സെറ്റ് നീണ്ടവാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്കോർ: 15-21, 21-17, 21-15. ലോക ഒന്നാം നമ്പർ താരമായ മസൂറിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാൻ യതിരാജിന് സാധിച്ചു. ആദ്യ ഗെയിം 21-15 എന്ന സ്കോറിന് താരം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ആ മികവ് പിന്നീടുള്ള സെറ്റുകളിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല. It's 🥈 for Suhas Suhas goes down 1-2 to World No. 1 Lucas Mazur of #FRA in Men's Singles SL4 Final & gets 🥈 He fought well & put up a good fight & we applaud his hard work & determination Amazing game Suhas, 🇮🇳 is proud of you! You are an inspiration to all!#Cheer4India pic.twitter.com/mf8XaEssPv — SAI Media (@Media_SAI) September 5, 2021 ടൂർണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്ട്രേറ്റാണ്. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 18 ആയി ഉയർന്നു. നിലവിൽ ഇന്ത്യ പോയന്റ് പട്ടികയിൽ 26-ാം സ്ഥാനത്താണ്. Content Highlights: Suhas Yathiraj gets silver in paralympics badminton
from mathrubhumi.latestnews.rssfeed https://ift.tt/3jJi5lW
via
IFTTT
No comments:
Post a Comment