സൊമാലിയയിൽ മൂന്നു പതിറ്റാണ്ടിനുശേഷം സിനിമയെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 23, 2021

സൊമാലിയയിൽ മൂന്നു പതിറ്റാണ്ടിനുശേഷം സിനിമയെത്തി

മൊഗാദിഷ്യ: സൊമാലിയയിൽ 30 വർഷത്തിനുശേഷം പൊതുവേദിയിൽ സിനിമ പ്രദർശിപ്പിച്ചു. സൊമാലിയൻ ഡയറക്ടർ ഇബ്രാഹിം സി.എമ്മിന്റെ രണ്ടു ഷോർട്ട് ഫിലിമുകൾ ചൊവ്വാഴ്ചയാണ് തലസ്ഥാനമായ മൊഗാദിഷ്യയിലെ നാഷണൽ തിയേറ്ററിൽ കനത്ത സുരക്ഷയിൽ പ്രദർശിപ്പിച്ചത്.മാവോ സേ തുങ്ങിന് ആദരമർപ്പിച്ച് 1967-ൽ ചൈനീസ് എൻജിനിയർമാരാണ് തിയേറ്റർ നിർമിച്ചത്. 70-കളിൽ സൊമാലിയയുടെ സാംസ്കാരിക വികസനത്തിന് തിയേറ്റർ വഴിയൊരുക്കിയിരുന്നു. എന്നാൽ 1991-ൽ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ഇതു പൂട്ടി. തുടർന്ന് തലസ്ഥാനം പിടിക്കുന്നതിനുള്ള പോരാട്ടത്തിന്റെ കേന്ദ്രമായി തിയേറ്റർ സൈന്യം ഉപയോഗിച്ചു. ഇതു തിയേറ്ററിൽ കനത്ത നാശം വരുത്തി. 2012-ൽ ആഫ്രിക്കൻ യൂണിയൻ തിയേറ്റർ തുറന്ന് അറ്റകുറ്റപ്പണികൾ നടത്തി. അധികം വൈകാതെ സിനിമ സദാചാരമൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് ചൂണ്ടികാട്ടി ഭീകരസംഘടനയായ അൽ ഷബാബ് നടത്തിയ ചാവേറാക്രമണത്തിൽ കെട്ടിടം തകന്നു. പിന്നീട് തിയേറ്റർ പുനർനിർമിക്കുകയായിരുന്നു. സൊമാലിയൻ ജനതയെ സംബന്ധിച്ച് ചരിത്രപരമായ രാത്രിയാണിതെന്ന് തിയേറ്റർ ഡയറക്ടർ അബ്ദിഖാദിർ അബ്ദി യൂസഫ് പ്രതികരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3i1DtBY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages