ആനചിഹ്നത്തിൽ ആശയക്കുഴപ്പം; മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തത്കാലം കാക്കിയൂരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 19, 2021

ആനചിഹ്നത്തിൽ ആശയക്കുഴപ്പം; മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തത്കാലം കാക്കിയൂരി

തിരുവനന്തപുരം: യൂണിഫോമിൽ കേരളസർക്കാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തത്കാലം കാക്കി ഉപേക്ഷിച്ചു. തുണിത്തൊപ്പിയായ ബൈററ്റ് ക്യാപ്പിന്റെ ഉപയോഗം നിരോധിച്ച ഹൈക്കോടതി, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോട്ടോർവാഹനചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കാൻ നിർദേശിച്ചിരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഇത്രയുംകാലം ഉപയോഗിച്ചിരുന്ന അശോകസ്തംഭമുള്ള ബാഡ്ജ് നിയമവിരുദ്ധമാണെന്ന കാര്യം അധികൃതർ തിരിച്ചറിഞ്ഞത്. കേരള മോട്ടോർവാഹനചട്ടപ്രകാരം കേരള സർക്കാരിന്റെ ഔദ്യോഗികമുദ്രയാണ് മോട്ടോർവാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്. ആർ.ടി.ഒ.മാർക്കും ജോ.ആർ.ടി.ഒ.മാർക്കും യൂണിഫോം ഏർപ്പെടുത്തിയ 1997 ലെ ഉത്തരവിൽ കടന്നുകൂടിയ 'കേരള' എന്ന വാക്കാണ് ആനചിഹ്നത്തെ ഒപ്പംകൂട്ടിയത്. ചട്ടത്തിൽ 'സ്റ്റേറ്റ്എംബ്ലം' എന്നതിനുപകരം 'കേരള സ്റ്റേറ്റ് എംബ്ലം' എന്നാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പോലീസ് ഉൾപ്പെടെ മറ്റെല്ലാ വകുപ്പുകളും സ്റ്റേറ്റ് എംബ്ലം എന്ന് നിഷ്കർഷിച്ചുകൊണ്ട് അശോകസ്തംഭമാണ് ഉപയോഗിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പാലിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രതന്നെ യൂണിഫോമിൽ ഉൾക്കൊള്ളിക്കേണ്ടിവരും. ഇതിന് സൗകര്യപ്രദമായ ചിഹ്നം വിപണിയിൽ കിട്ടാനില്ല. കോടതി അലക്ഷ്യമാകാതിരിക്കണമെങ്കിൽ തത്കാലം യൂണിഫോം ഒഴിവാക്കുകമാത്രമേ മാർഗമുള്ളൂ. യൂണിഫോം പരിഷ്കരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ഭേദഗതി നിലവിൽ വരുന്നതുവരെ യൂണിഫോം എങ്ങനെ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ല. ട്രാൻസ്പോർട്ട് കമ്മിഷണറാണ് നടപടിയെടുക്കേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3knX68H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages