പഠനനേട്ടങ്ങള്‍ക്ക് ഉന്നത പുരസ്കാരങ്ങള്‍; താണ്ടാനുള്ള ഉയരങ്ങള്‍ ബാക്കിയാക്കി കൃഷ്ണകുമാരി യാത്രയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 12, 2021

പഠനനേട്ടങ്ങള്‍ക്ക് ഉന്നത പുരസ്കാരങ്ങള്‍; താണ്ടാനുള്ള ഉയരങ്ങള്‍ ബാക്കിയാക്കി കൃഷ്ണകുമാരി യാത്രയായി

കൊല്ലങ്കോട് : പഠന നേട്ടങ്ങൾക്ക് ലഭിച്ച സ്വർണമെഡലുകളും ജീവിതസ്വപ്നങ്ങളും ബാക്കിയാക്കി കൃഷ്ണകുമാരി സമ്മർദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രാത്രി പയ്യലൂർ മൊക്കിലെ ഗവേഷക വിദ്യാർഥിനി കൃഷ്ണകുമാരിയുടെ വിയോഗവാർത്ത ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്. ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു. സൈനിക ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാരിയുടെയും മൂന്ന് സഹോദരിമാരുടെയും പഠനമെല്ലാം ഗുജറാത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു. രാജ്യസേവനത്തോടൊപ്പം നാലുമക്കളെയും നല്ലനിലയിൽ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാൻ കൃഷ്ണൻകുട്ടിയും ഭാര്യ രമാദേവിയും നടത്തിയ ശ്രമങ്ങൾ പാഴായില്ല. മക്കളെല്ലാം ബിരുദാനന്തര ബിരുദം കഴിഞ് രണ്ടുപേർ അസിസ്റ്റന്റ് പ്രൊഫസർമാരാകുകയും ഒരാൾ എം. ടെക് കഴിഞ്ഞ് ഗവേഷണത്തിന് ചേരുകയും ചെയ്തതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. ബറോഡ മഹാരാജ സായാജിറാവു സർവകലാശാലയിൽ നിന്നാണ് കൃഷ്ണകുമാരി ബി.ടെക്കും എം.ടെക്കും ഉയർന്ന മാർക്കോടെ പാസായത്. പഠനമികവിന് ഇൻസ്പയർ അവാർഡും ഫെലോഷിപ്പും സ്വർണമെഡലുമെല്ലാം ലഭിച്ചിട്ടുണ്ട്. 2020 ൽ ഭാരത സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പി.എച്ച്.ഡി. വിഭാഗത്തിനായി നടത്തിയ മത്സരങ്ങളിൽ മികച്ച സയൻസ് പ്രബന്ധത്തിനുള്ള അശ്വർ അവാർഡ് കൃഷ്ണകുമാരിക്ക് ലഭിച്ചിരുന്നു. പിഎച്ച്.ഡി. പഠിതാക്കളിൽ മികച്ച ശാസ്ത്രപ്രബന്ധം അവതരിപ്പിച്ചതിന് കൃഷ്ണകുമാരിക്ക് 2020-ൽ ലഭിച്ച ഭാരത സർക്കാരിന്റെ അവാർഡുമായി വീടിനുമുമ്പിൽ അച്ഛൻ സി. കൃഷ്ണൻകുട്ടി ഈ നേട്ടങ്ങൾക്കല്ലാം ഇടയിലാണ് ഗവേഷണത്തിന് ഗൈഡ് ഉൾപ്പെടെയുള്ളവരിൽനിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെയുള്ള മാനസിക പ്രയാസങ്ങൾ നേരിടേണ്ടിവന്നത്. കോയമ്പത്തൂരിലെ കോളേജിൽ നിന്നും കൃഷ്ണകുമാരിക്ക് ഗവേഷണവുമായി ബന്ധപ്പെട്ടുണ്ടായതായി പറയുന്ന മാനസിക പീഡനങ്ങൾ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സ്ഥലത്തെത്തിയ കെ. ബാബു എം.എൽ.എ. പറഞ്ഞു. Content Highlights: Research scholar krishnakumari death palakkad


from mathrubhumi.latestnews.rssfeed https://ift.tt/2XiQL5M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages