റിയോ ഡി ജനീറോ:അർജന്റീനയുടെ കളിക്കാർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങി മത്സരം തടസ്സപ്പെടുത്തിയത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. ഞായറാഴ്ച രാത്രി നടന്ന ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് സംഭവം.അർജന്റീനയുടെ കളിക്കാരായ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മത്സരം ഉപേക്ഷിക്കാൻ ഫിഫ അധികൃതർ തീരുമാനിക്കുകയായിരുന്നു. 🚨⚽️ | NEW: Footage shows Brazilian officials entering the pitch during the Brazil vs Argentina game to allegedly detain 4 Argentinian players who had entered the country from England pic.twitter.com/3X0PkNghmN — Football For All (@FootballlForAll) September 5, 2021 നേരത്തെ, ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച നാല് അർജന്റീന കളിക്കാരോട് ക്വാറന്റീനിൽ കഴിയാൻ ബ്രസീലിന്റെ ആരോഗ്യ ഏജൻസി ഉത്തരവിട്ടിരുന്നു. Former Barcelona teammates - #Messi , #Neymar and #DaniAlves in an animated discussion as #Brazil vs #Argentina is stopped. #brazilvsargentina #Bra #ARG #BRAvsArg #FIFAWCQ2022 pic.twitter.com/FmoQ0RNyCT — Rahul ® (@RahulSadhu009) September 5, 2021 ആസ്റ്റൺ വില്ല കളിക്കാരായ മാർട്ടിനെസ്, ബ്യൂണ്ടിയ ടോട്ടൻഹാം കളിക്കാരായ ലോ സെൽസോറൊമേറോഎന്നിവർലോകകപ്പ് യോഗ്യതാമത്സരത്തിൽ അർജന്റീനയ്ക്കായി കളിക്കാൻ ബ്രസീലിൽ എത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം തിരിച്ചുവരുമ്പോൾ 10 ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പ്രീമിയർ ലീഗ് കളിക്കാരെ അന്താരാഷ്ട്ര മത്സരത്തിന് വിട്ടയയ്ക്കാൻ അവരുടെ ക്ലബുകൾ ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. Argentina vs Brazil match stopped due to health officials allegedly trying to DEPORT 4 Argentine players for lying to get into the country 😂#brazilvsargentina pic.twitter.com/yhzWWwFzyw — Film Gob (@FilmGobUniverse) September 5, 2021 ഇവരോട് എത് രാജ്യത്ത് നിന്നാണോ വന്നത് അവിടെക്ക് തന്നെ മടങ്ങാൻ ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. എന്നാൽ ഇവർ കളിക്കളത്തിലേക്ക് ഇറങ്ങിയതോടെ ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. അർജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയൻ ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീൽ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും. Content Highlights:Brazil vs Argentina suspended as health officials interfered after the match started
from mathrubhumi.latestnews.rssfeed https://ift.tt/3jIbFDH
via
IFTTT
No comments:
Post a Comment