കോട്ടയം: സംസ്ഥാനത്തെ റോഡപകടങ്ങളിൽ മരിക്കുന്നവരിൽ കാൽനടക്കാർ 20 ശതമാനത്തിലേറെ. വഴിനടന്നുപോകുന്നവരിൽ ഇത്രയേറെപ്പേർ ഇരയാകുന്നത് ആശങ്കജനകം. കാൽനടക്കാരിൽ മൂന്നിലൊന്ന് പേരും മരിച്ചത് രാത്രിയിലാണെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകൾ പറയുന്നു.2018-ൽ അപകടങ്ങളിൽ മരിച്ചവരുടെ 29 ശതമാനം പേരും കാൽനടക്കാരായിരുന്നു. 2019-ൽ ഇത് 28.3 ശതമാനമായി. 2020-ലും 21 ജൂൺവരെയുള്ള കണക്കുകൾപ്രകാരം കാൽനടക്കാരുടെ മരണസംഖ്യ താരതമ്യേന കുറവാണ്. 2020-ൽ കാൽനടക്കാരുടെ മരണനിരക്ക് 24.8 ശതമാനമായി. 2021 ജൂൺ വരെയുള്ള കണക്കുപ്രകാരം ഇത് 22.9 ശതമാനമാണ്. ലോക്‌ഡൗൺ മൂലം ജനം പുറത്തിറങ്ങുന്നത് കുറഞ്ഞതാകാം അപകടവും മരണവും കുറച്ചത്.കാൽനടക്കാരുടെ സുരക്ഷയ്ക്ക് റോഡ്സുരക്ഷാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാൻ തുടങ്ങിയ പരിപാടികൾ പൂർണമായിട്ടില്ല. 50 ഇടങ്ങളിൽ സുരക്ഷിത സ്‌കൂൾ മേഖല ഉണ്ടാക്കൽ, ക്രോസിങ് സിഗ്നൽ, ടേബിൾ ടോപ്പ് ക്രോസിങ്ങുകൾ,നടപ്പാതയ്ക്ക് കൈവരിയിടൽ, സ്ഥിരം അപകടമേഖലയായി കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകളിൽ അധിക സുരക്ഷാക്രമീകരണം എന്നിവയാണവ.രാത്രി റോഡിലെ വെളിച്ചക്കുറവാണ് വിനയാകുന്നത്. ദേശീയപാതാ നിലവാരത്തിൽ വികസിപ്പിച്ച റോഡുകളിൽ സൗരോർജവിളക്കുകൾ സ്ഥാപിച്ചെങ്കിലും നശിച്ച് പോയിട്ടുണ്ട്. 95 ഇടങ്ങളാണ് ബ്ലോക്ക് സ്‌പോട്ടുകളായി കണ്ടെത്തിയത്. ഇവിടെ സ്ഥിരമായ അപകടത്തിന് കാരണമാകുന്നവ പരിഹരിക്കാനാണ് ശ്രമം. അതിതീവ്ര ബ്ലാക്ക് സ്‌പോട്ടുകളിൽ സുരക്ഷാജോലികൾക്ക് റോഡ് സുരക്ഷാ ഫണ്ടിൽനിന്ന് 19.85 കോടി അനുവദിച്ചിട്ടുണ്ട്. കാൽനടക്കാരുടെ അപകടമരണം (വർഷം, മൊത്തം അപകടമരണം, മരിച്ച കാൽനടക്കാർ)2018 4303 12502019 4440 12752020 2979 7382021(ജൂൺ വരെ) 719 394സുരക്ഷ പൂർണമല്ലകാൽനടക്കാരുടെ സുരക്ഷയിൽ പ്രധാനം നല്ല നടപ്പാതകളാണ്. കേരളത്തിൽ 75 ശതമാനം പാതകളിലും ഇതില്ല. അത് പൂർത്തിയാക്കണം. ഏറ്റവും കൂടുതൽ കാൽനടക്കാർ അപകടത്തിൽപ്പെട്ട അരൂർ-ചേർത്തല റോഡിൽ ഒട്ടേറെ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. അതൊന്നും നടപ്പായില്ല. പ്രഭാതസവാരിക്കാർക്ക് കെണിയാകുന്നത് ഇതരസംസ്ഥാനങ്ങളിൽനിന്ന് അതിവേഗം വരുന്ന ലോറികളാണ്. ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തി നൽകിയിട്ടും പല കാരണങ്ങളാൽ സുരക്ഷ ഉറപ്പാക്കനായില്ല.-പി.ഡി.സുനിൽബാബു, സേഫ് കേരള പദ്ധതി തയ്യാറാക്കിയ വിദഗ്ധൻ.
from mathrubhumi.latestnews.rssfeed https://ift.tt/3jRoVWy
via
IFTTT
No comments:
Post a Comment