പാർട്ടിയും തള്ളി; എ.എം ആരിഫ് പ്രതിരോധത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

പാർട്ടിയും തള്ളി; എ.എം ആരിഫ് പ്രതിരോധത്തിൽ

ആലപ്പുഴ: േചർത്തല-അരൂർ ദേശീയപാത പുനർനിർമാണത്തിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട എ.എം. ആരിഫ് എം.പി.യുടെ നിലപാടിനെ പാർട്ടിയും തള്ളിയതോടെ അദ്ദേഹം പ്രതിരോധത്തിലായി. അനുമതി വാങ്ങാതെയാണ് എം.പി. പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിനു പരാതി നൽകിയതെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ആവർത്തിച്ചു. ഗൗരവമായി വിഷയം പഠിക്കാതെ പ്രശ്നമുന്നയിച്ചതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെകാലത്താണു പണി നടന്നത്. അതിലെ അപാകം വ്യക്തമാക്കി പരാതി നൽകിയതാണു പാർട്ടിയെ ചൊടിപ്പിച്ചത്. റോഡുപണിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എം.പി. നൽകിയ പരാതിയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ഇടപെട്ട് അന്വേഷണംനടത്തി റിപ്പോർട്ട് നൽകിയിരുന്നു. മീഡിയന് അടിയിലുള്ള വെള്ളക്കെട്ടാണ് റോഡുതകരാൻ കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതുപരിഹരിക്കാൻ വലിയതുക വേണമെന്നതിനാൽ ദേശീയപാത അതോറിറ്റി അംഗീകരിച്ചില്ല. ഈ റിപ്പോർട്ട് തനിക്കു ലഭിച്ചിരുന്നില്ലെന്ന് ആരിഫ് പറഞ്ഞു. റോഡുതകരുമ്പോൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയെന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്വംമാത്രമാണു നിർവഹിച്ചത്. ഉദ്യോഗസ്ഥരുടെയോ കരാറുകാരുടെയോ ഭാഗത്തു വീഴ്ചയുണ്ടായാൽ അതുകണ്ടെത്തി തിരുത്തിക്കുകയാണ് ഉദ്ദേശ്യിച്ചത്. അത് ജി. സുധാകരനെതിരേയുള്ള നീക്കമായി ചിലർ വ്യാഖ്യാനിച്ചു. പരാതികൊടുക്കുന്ന വിവരം ജില്ലാ സെക്രട്ടറിയോടു പറഞ്ഞിരുന്നെങ്കിലും അനുമതി വാങ്ങിയിരുന്നില്ല. തനിക്കു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാൻ പാർട്ടിക്ക് അധികാരമുണ്ട്. റോഡ് നന്നാകണമെന്ന സദുദ്യേശ്യമേ ഉണ്ടായിരുന്നുള്ളൂവെന്നും ആരിഫ് പ്രതികരിച്ചു. content highlights:am areef cherthala-arror road controversy


from mathrubhumi.latestnews.rssfeed https://ift.tt/37LybEY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages