കൃഷി വകുപ്പറിയാൻ... ഒരു ട്രാക്ടർ ഈ വീട്ടുമുറ്റത്തുണ്ട്; ഒന്ന്‌ കൊണ്ടുപോകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 15, 2021

കൃഷി വകുപ്പറിയാൻ... ഒരു ട്രാക്ടർ ഈ വീട്ടുമുറ്റത്തുണ്ട്; ഒന്ന്‌ കൊണ്ടുപോകണം

പള്ളിക്കൽ: 13 വർഷമായി കൃഷിവകുപ്പ് ഈ ട്രാക്ടറിനെ വഴിയോരത്തെ ഒരു വീട്ടുമുറ്റത്ത് ഉപേക്ഷിച്ചിട്ട്. പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ആക്രിക്കാർ വല്ലതും അഴിച്ചെടുത്ത് കൊണ്ടുപോയാലോ എന്ന് ഭയന്ന് വീട്ടുകാർ കാവലിരിക്കേണ്ട അവസ്ഥ. ട്രാക്ടർ മാറ്റണമെന്ന് വീട്ടുകാർ അവശ്യപ്പെടുമ്പോഴൊന്നും വകുപ്പിന് അറിഞ്ഞമട്ടില്ല. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിനുസമീപം പഴകുളം പടിഞ്ഞാറ് ഗോകുലത്തിൽ ഗോപകുമാറിന്റെ വീട്ടിലാണ് ട്രാക്ടർ കിടക്കുന്നത്. പാടത്ത് പൂട്ടാൻ സമയം ഉപയോഗിക്കുന്ന ഇരുമ്പുചക്രം വാഹനത്തിൽനിന്ന്‌ വേർപെട്ട് മറ്റൊരിടത്ത് കിടക്കുന്നു. ഇത് തുരുമ്പെടുത്ത് നശിച്ചു. വാഹത്തിന്റെ പുറംഭാഗം മുഴുവൻ തുരുമ്പാണ്. നിസ്സാര കേടുപാടുകൾ മാത്രമുണ്ടായിരുന്ന ഈ വാഹനമാണ് ഇത്തരത്തിൽ അവഗണനകൊണ്ട് നശിപ്പിച്ചത്. ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണംവഴി പള്ളിക്കൽ കൃഷിഭവന് നൽകിയതായിരുന്നു ട്രാക്ടർ. 2008-ൽ വന്നു; പിന്നെ പോയില്ല 2008-ൽ പുള്ളിപ്പാറ ഭാഗത്തെ ഏലായിൽ പാടം ഉഴുതുമറിക്കാൻ ഇറക്കിയപ്പോൾതന്നെ ട്രാക്ടർ കേടായി. തുടർന്ന് കർഷകരുടെ സഹായത്തോടെ കരയിലെത്തിച്ചു. റോഡരികിൽ ഇടാൻ അസൗകര്യമുള്ളതിനാൽ ഉദ്യോഗസ്ഥർ വാഹനം ഗോപകുമാറിന്റെ വീട്ടുമുറ്റത്തിട്ടു. ഇപ്പോൾ 13 വർഷം കഴിഞ്ഞു.ആക്രിക്കാർ പലപ്പോഴും എത്തി വാഹനത്തിന്റെ യന്ത്രഭാഗങ്ങൾ ചോദിക്കാറുണ്ട്. ഇതിനാൽ വീട്ടുകാർക്ക് രാത്രിയിൽ ഉറക്കമില്ല. ആരെങ്കിലുംവന്ന് വാഹനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോയാൽ സർക്കാർ സംവിധാനമല്ലേ, തന്നെ കുറ്റവാളിയാക്കാൻ എളുപ്പമാണ് എന്ന ഭയമാണ് ഉറക്കമില്ലായ്മയ്ക്ക് കാരണമെന്ന് വീട്ടുടമസ്ഥൻ ഗോപകുമാർ പറയുന്നു. ആക്രി വിലയ്ക്ക് വിൽക്കണംകാലപ്പഴക്കം കാരണം ഇത് ഉപയോഗിക്കാൻ സാധിക്കില്ല. ഇനി ലേലത്തിൽ പഴയ വിലയ്ക്ക് നൽകുക മാത്രമാണ് പോംവഴിയെന്ന് പള്ളിക്കൽ കൃഷി ഓഫീസർ റോണി വർഗീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3k3nVhg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages