സെമിഫൈനലിന് ഒരുങ്ങണം, കടുപ്പമുള്ള പോരാട്ടമാണ് വരുന്നത് - പി.ആര്‍. ശ്രീജേഷ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 1, 2021

സെമിഫൈനലിന് ഒരുങ്ങണം, കടുപ്പമുള്ള പോരാട്ടമാണ് വരുന്നത് - പി.ആര്‍. ശ്രീജേഷ്

ഇനി സെമി ഫൈനലിനായി ഒരുങ്ങണം. ബ്രിട്ടനെതിരായ മത്സരത്തിനേക്കാളും കടുപ്പമുള്ള പോരാട്ടമാണ് വരുന്നത് - ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് പറഞ്ഞു. സെമിയിലെത്തിയതിൽ വളരെ സന്തോഷമുണ്ട്. കാത്തിരുന്ന നേട്ടമാണ് കൈവന്നതെന്നും ശ്രീജേഷ് കൂട്ടിചേർത്തു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഹോക്കിയിൽ ഒരു മെഡലിനരികെയെത്തുമ്പോൾ ശ്രീജേഷിന്റെ പ്രകടനം ക്വാർട്ടറിലും നിർണായകമായി. ബ്രിട്ടനെതിരായ മത്സരത്തിൽ എട്ടു പെനാൽട്ടി കോർണറുകളാണ് ശ്രീ നേരിടേണ്ടി വന്നത്. ഇതിൽ വാർഡി ലക്ഷ്യം കണ്ടതൊഴിച്ച് ഗോളെന്നുറച്ച നാലിൽ മൂന്നെണ്ണവും രക്ഷപ്പെടുത്തി. ബ്രിട്ടനെതിരായ മത്സരത്തിൽ ബോൾ പൊസഷനോടെ കളി പിടിക്കാനാണ് പദ്ധതിയെന്നാണ് ശ്രീ മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു. ആദ്യ രണ്ടു ക്വാർട്ടറുകളിൽ തന്നെ ലീഡ് നേടാനായാൽ കാര്യങ്ങൾ എളുപ്പമാകും. ബ്രിട്ടൻ അറ്റാക്കിങ് ഗെയിമിനു കരുത്തുള്ള സംഘമാണ്. പക്ഷേ പന്ത് അവർക്കു അധികം നൽകാതെ റൊട്ടേറ്റു ചെയ്തു കളിച്ചാൽ നമുക്കു അവസരങ്ങൾ തുറന്നു കിട്ടും. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഇതേ പദ്ധതിയാണ് നമ്മൾ ആവിഷ്കരിച്ചത്. അതു തന്നെയാണ് ബ്രിട്ടണെതിരെയും കോച്ച് ഗ്രഹാം റീഡ് നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നമുക്കു നോക്കാം. മത്സരത്തിനു മുമ്പുള്ള ശ്രീജേഷ് വാക്കുകൾ സത്യമായി. Content Highlights: Tokyo 2020 PR Sreejesh about match against Great Britain


from mathrubhumi.latestnews.rssfeed https://ift.tt/3A1hDoE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages