ഗ്രൗണ്ടില്‍ ബുംറയും ബട്‌ലറും തമ്മില്‍ വാക്‌പോര്; ബാല്‍ക്കണിയിലിരുന്ന് അനിഷ്ടം പ്രകടിപ്പിച്ച് കോലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

ഗ്രൗണ്ടില്‍ ബുംറയും ബട്‌ലറും തമ്മില്‍ വാക്‌പോര്; ബാല്‍ക്കണിയിലിരുന്ന് അനിഷ്ടം പ്രകടിപ്പിച്ച് കോലി

ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആവേശത്തിനൊപ്പം ഇരുടീമിലേയും കളിക്കാർ തമ്മിലുള്ള വാഗാദ്വങ്ങളും ചൂടുപിടിക്കുന്നു. നാലാം ദിനം വിരാട് കോലിയും ജെയിംസ് ആൻഡേഴ്സണും തമ്മിലായിരുന്നു വാക്കുതർക്കമെങ്കിൽ അഞ്ചാം ദിനം ജസ്പ്രീത് ബുംറയും ജോസ് ബട്ലറും കൊമ്പുകോർത്തു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ 92-ാം ഓവറിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഈ ഓവർ എറിഞ്ഞ മാർക്ക് വുഡ് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബുംറയോട് എന്തോ പറഞ്ഞതാണ് തുടക്കം. ഓവർ പൂർത്തിയായ ശേഷം ബുംറ അമ്പയർ റിച്ചാർഡ് ഇല്ലിങ്വർത്തിന് അടുത്തെത്തി പരാതി പറഞ്ഞു. മാർക്ക്വുഡിനെ ചൂണ്ടിയാണ് ഇന്ത്യൻ പേസർ അമ്പയറോട് സംസാരിച്ചത്. എന്നാൽ ബുംറയോട് അമ്പയർ മിണ്ടാതിരിക്കാൻ പറഞ്ഞു. ഇതിനിടയിലേക്ക് ജോസ് ബട്ലറും വന്നു. പിന്നീട് ബട്ലറും ബുംറയും തമ്മിലായി വാക്കുതർക്കം. വേഗത കുറച്ച് ബൗൾ ചെയ്യാൻ താൻ അല്ല ആവശ്യപ്പെട്ടതെന്ന് ബുംറ ബട്ലറോട് പറയുന്നത് സ്റ്റമ്പ് മൈക്കിൽ കേൾക്കാമായിരുന്നു. ഇതിവിടയിൽ ബാൽക്കണിയിൽ ഇരുന്ന് അനിഷ്ടം പ്രകടിപ്പിക്കുന്ന കോലിയേയും കാണാമായിരുന്നു. Its all flaring up in the #LordsTest !!! Bumrah and Shami giving it back to the English! A valuable half-century from Shami takes Indias lead above 250!#JaspritBumrah #Shami #Anderson #Buttler #ENGvIND pic.twitter.com/GYEbdAJki9 — OneCricket (@OneCricketApp) August 16, 2021 Content Highlights: Jasprit Bumrah gets into heated verbal volleys with Jos Buttler


from mathrubhumi.latestnews.rssfeed https://ift.tt/3xRVfMP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages