കൈയിൽ കരുതണം വാക്സിൻ രേഖ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 4, 2021

കൈയിൽ കരുതണം വാക്സിൻ രേഖ

തിരുവനന്തപുരം: ലോക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ഒഴിവുനൽകി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വ്യാഴാഴ്ചമുതൽ നിലവിൽവരും. സമ്പൂർണ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രമായിരിക്കും. എന്നാൽ, സ്വാതന്ത്ര്യദിനത്തിലും (ഓഗസ്റ്റ് 15), തിരുവോണപ്പിറ്റേന്ന് (ഓഗസ്റ്റ് 22) എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഇല്ലാത്തിടങ്ങളിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ കടകൾ തുറക്കാം. ഹോട്ടലുകൾക്ക് രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താം. കടകളിലെത്തുന്നവർക്ക് വാക്സിനേഷൻ ഒന്നെങ്കിലും ചെയ്തതിന്റെ രേഖ വേണം. പ്രധാന ഇളവുകൾ ആരാധനാലയങ്ങളിൽ 40 പേർക്കുവരെ ഒരേസമയം പ്രവേശനാനുമതി. ഒരാൾക്ക് 25 ചതുരശ്ര അടിസ്ഥലം എന്ന മാനദണ്ഡത്തിലാവണം സ്ഥലം ക്രമീകരിക്കേണ്ടത്. വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയ്ക്ക് 20 പേർ വരെ. വാക്സിനേഷൻ, കോവിഡ് പരിശോധന, മരുന്നുവാങ്ങൽ, ചികിത്സാവശ്യം, അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, പരീക്ഷ, ദീർഘദൂരയാത്രകൾക്കായി ബസ് സ്റ്റേഷനുകൾ റെയിൽവേസ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ നടത്താം. ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം. തുറസായസ്ഥലങ്ങളിലും വാഹനങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും ആറടി അകലം പാലിച്ച് ഭക്ഷണം കഴിക്കാം. സുരക്ഷിതമേഖലകളിൽ റിസോർട്ടുകൾക്കും താമസസൗകര്യത്തിനുള്ള ഹോട്ടലുകൾക്കും എല്ലാദിവസവും തുറക്കാം. മാളുകൾ ഓൺലൈൻ ഡെലിവറിക്കായി തുറക്കാം. ബാങ്ക്, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തുറസായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചന്തകൾ എന്നിവ തിങ്കൾമുതൽ ശനിയാഴ്ചവരെ തുറക്കാം. അനുമതിയില്ല സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ തുറക്കില്ല. ഹോട്ടലുകളിലും ​െറസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂട്ടായ്മകൾ തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾക്ക് അനുമതിയില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3CjEzkY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages