ഒരു കെട്ടിട്ടത്തിനപ്പുറം ഉറ്റവരുണ്ട് ; എന്നിട്ടും ആരുമറിയാതെ നാലുദിനം മോര്‍ച്ചറിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 15, 2021

ഒരു കെട്ടിട്ടത്തിനപ്പുറം ഉറ്റവരുണ്ട് ; എന്നിട്ടും ആരുമറിയാതെ നാലുദിനം മോര്‍ച്ചറിയില്‍

ചെങ്ങന്നൂർ: ശനിയാഴ്ചയും ഒരുകെട്ടിടത്തിനപ്പുറം കോവിഡ് വാർഡിൽ ചന്ദ്രിക കാത്തിരിക്കുകയായിരുന്നു. ഭർത്താവായ തങ്കപ്പൻ അരികിലെത്തുമെന്ന പ്രതീക്ഷയിൽ. തുണയായി അവർക്കൊപ്പമിരിക്കാനെത്തിയതായിരുന്നു തങ്കപ്പൻ. ഇതിനിടയിൽ ഒൻപതാം തീയതി ശാരീരിക ബുദ്ധിമുട്ടുണ്ടായി. സ്ഥിതിവഷളായി. പരിശോധനയിൽ കോവിഡ് പോസിറ്റീവ്. തുടർന്നു കോവിഡ് ഐ.സി.യു.വിലേക്കു മാറ്റി. അമ്മയെ നോക്കാനായി ഇളയമകൻ ജിത്തുവെത്തി. ഇതിനിടയിൽ തങ്കപ്പന്റെ ആരോഗ്യനിലയെപ്പറ്റി തിരക്കിയപ്പോൾ കുഴപ്പമില്ലെന്ന മറുപടി ലഭിച്ചു. ആശ്വാസത്തിൽ അമ്മയും മകനും വാർഡിൽ കഴിഞ്ഞു. ശനിയാഴ്ച അച്ഛനെ ഒന്നു കാണണമെന്നു മകൻ ആവശ്യപ്പെട്ടു. അപ്പോഴാണ് അധികൃതർ തങ്കപ്പൻ മരിച്ചെന്ന വിവരമറിയിക്കുന്നത്. എപ്പോൾ എന്ന ചോദ്യത്തിന്റെ മറുപടി നാലുദിവസമായെന്നുമായിരുന്നു. 10-ാം തീയതി തങ്കപ്പൻ മരിച്ചിട്ടും ആശുപത്രിയിലെ മറ്റൊരുകെട്ടിടത്തിലെ വാർഡിലുണ്ടായിരുന്ന കുടുംബത്തിനെ ഇക്കാര്യം ആരുമറിയിച്ചില്ല. ആ നിമിഷം എന്തുചെയ്യണമെന്നറിയാതെ ആകെ തളർന്നുപോയി. പിന്നീടു വേഗം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നെന്നു മകൻ ജിത്തു പറയുന്നു. രാത്രി ബന്ധുക്കളെത്തിയപ്പോൾ തങ്കപ്പന്റെ ശരീരം മോർച്ചറിയിലായിരുന്നു. അന്നേരവും കോവിഡ് വാർഡിൽ ചന്ദ്രികയുണ്ട്. ഭർത്താവുപോയതറിയാതെ. തങ്കപ്പൻ ആല പെണ്ണുക്കര കവിനോടിയിൽ കെ.ടി. തങ്കപ്പൻ (68) ന്റെ മരണവിവരമാണു നാലാംദിനത്തിൽ ഉറ്റവരടക്കം അറിയുന്നത്. ഭാര്യ ചന്ദ്രിക കോവിഡ് ബാധിച്ചതിനെത്തുടർന്നു ചെങ്ങന്നൂരിലെ രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിലായിരുന്നു. അവിടെ വച്ച് ചുഴലിദീനം വന്നതിനെത്തുടർന്ന് ഇവർ കട്ടിലിൽനിന്നു താഴെവീണു പരിക്കേറ്റു. തുടർന്നു ചന്ദ്രികയെ ഏഴാംതീയതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് പത്തനംതിട്ട: ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി രോഗി മരിച്ചിട്ടും ബന്ധുക്കളെ അറിയിക്കാത്ത സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്താണ് സംഭവിച്ചതെന്ന് ഡി.എം.ഇ.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.താലൂക്ക് ആശുപത്രിമുതലുള്ള മുഴുവൻ ആശുപത്രികളിലും കാഷ്വാലിറ്റിയിലും ഒ.പി.യിലും ഇനിമുതൽ നിർബന്ധമായി സുരക്ഷാ ജീവനക്കാരൻ ഉണ്ടാകണം. ഇതിനായി വിമുക്തഭടന്മാരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ. എല്ലാ ആശുപത്രികളിലും ചീഫ് സെക്യൂരിറ്റി ഓഫീസറും നിർബന്ധമായി ഉണ്ടാകണം. ഒ.പി.യിലും കാഷ്വാലിറ്റിയിലും രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്ത തരത്തിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെ സി.സി.ടി.വി. അവിടത്തെ പോലീസ് എയ്ഡ് പോസ്റ്റിലും സ്ഥാപിക്കും.ആരോഗ്യപ്രവർത്തകർ യുദ്ധമുഖത്തുനിന്ന് നാടിനെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവരാണ്. അവർക്കെതിരേയുള്ള അക്രമം ആര് ചെയ്താലും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. Content Highlights: hospital staff tried to cover a covid death


from mathrubhumi.latestnews.rssfeed https://ift.tt/3CNbrCO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages