ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന്‌ ശിവദാസന്‍ നായര്‍; പത്തനംതിട്ട ഡിസിസിയില്‍ കരിങ്കൊടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 28, 2021

ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന്‌ ശിവദാസന്‍ നായര്‍; പത്തനംതിട്ട ഡിസിസിയില്‍ കരിങ്കൊടി

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പ്രതിഷേധം ശക്തം. ഡിസിസി പട്ടികയിൽ നേതാക്കൾക്ക് ഇഷ്ടപ്പെട്ടവർക്ക് പ്രാധാന്യം നൽകി എന്ന പരാമർശവുമായിമുതിർന്ന നേതാവ് ശിവദാസൻ നായർ രംഗത്തെത്തി. സസ്പെൻഷൻ വന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനവുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്. പാർട്ടിയുടെ നയങ്ങളെ തിരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമർശിച്ച ആളുകൾ നയിക്കുന്ന പ്രസ്ഥാനമായി മാറി ഇന്ന് കോൺഗ്രസ്. വളരെ കാലമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് ഇപ്പോൾ പാർട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ തിരഞ്ഞെടുപ്പ് വരുമ്പോഴും പാർട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും അവർക്ക് ഒരു താക്കീത് പോലും നൽകാൻ ആരും ഉണ്ടാകുന്നില്ല. അതൊക്കെ പാർട്ടിയെ സംബന്ധിച്ച് ഉണ്ടായ പുഴുക്കുത്തുകളാണ്. അതൊക്കെ മാറണമെന്ന് ശിവദാസൻ നായർ പറഞ്ഞു. താൻ പാർട്ടി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പാർട്ടിയുടെ നയത്തെ എതിർത്തില്ല. സംഘടനാ സംവിധാനം നന്നാക്കുന്നതിന് വേണ്ടി സദുദ്ദേശ പരമായ വിമർശനം മാത്രമാണ് താൻ നടത്തിയത്. എന്നാൽ വിമർശനം നടത്താൻ വളരെ സീനിയറായ തനിക്ക് അവകാശം ഇല്ല എങ്കിൽ ആ പ്രസ്ഥാനം കോൺഗ്രസ് അല്ലാതാകുന്നു എന്നാണ് അർഥം. ചാനൽ ചർച്ചയുടെ പേരിൽ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ കാര്യങ്ങൾ പറഞ്ഞു എന്ന് എനിക്ക് ബോധ്യമില്ല. ശരിയായ കാര്യം തന്നെയാണ് പറഞ്ഞത്. അത് പറഞ്ഞു കൊണ്ടേയിരിക്കും. വിമർശനം ഇല്ലെങ്കിൽ കോൺഗ്രസ് അല്ലാതായി മാറുകയല്ലേ പാർട്ടി. നേതാക്കൾക്ക് പോലും സദുദ്ദേശപരമായി വിമർശിക്കാൻ അവകാശമില്ലെങ്കിൽ പാർട്ടി പാർട്ടിയല്ലാതായി മാറും. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ മറ്റു പാർട്ടികളിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന്; കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും സാധിക്കില്ല. പാർട്ടിയുടെ വളർച്ചയിൽ എന്റെ അധ്വാനവും ഉണ്ട്. ആ പ്രസ്ഥാനത്തെ വിട്ട് എങ്ങും പോകുന്ന പ്രശ്നമേയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പത്തനംതിട്ടഡിസിസി ഓഫീസിൽ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പിജെ കുര്യനും ആന്റോ ആന്റണി എംപിയ്ക്കുമെതിരെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിനെതിരെയും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. സതീഷ് കൊച്ചു പറമ്പിൽ സജീവ പ്രവർത്തകനല്ലെന്നും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പോസ്റ്റർ. ഡിസിസി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. Content Highlights: Senior congress leader sivadasan nair talk against congress


from mathrubhumi.latestnews.rssfeed https://ift.tt/3yrk4Qf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages