വ്യത്യസ്ത വാക്‌സിൻ നൽകുന്നത് തെറ്റായ നടപടി -സൈറസ് പൂനാവാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 13, 2021

വ്യത്യസ്ത വാക്‌സിൻ നൽകുന്നത് തെറ്റായ നടപടി -സൈറസ് പൂനാവാല

മുംബൈ: രണ്ട് വ്യത്യസ്ത കോവിഡ് വാക്സിൻ നൽകുന്നത് തെറ്റായനടപടിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ സൈറസ് പൂനാവാല. എന്തെങ്കിലും പിഴവു സംഭവിച്ചാൽ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിൻ നിർമാതാക്കളെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ കലർത്തിനൽകുന്നതു സംബന്ധിച്ച് പഠനം നടത്താനുള്ള നിർദേശം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അംഗീകരിച്ചതിന് പിന്നാലെയാണ് സൈറസ് പൂനാവാലയുടെ പ്രസ്താവന. 300 ആരോഗ്യപ്രവർത്തകരെ ഉൾക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നടത്തും. വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കാൻ ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ''ഡോസുകൾ കലർത്തിനൽകേണ്ട ആവശ്യമില്ല. ഈ സമീപനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ, രണ്ട് വാക്സിനുകളുടെയും നിർമാതാക്കൾക്കിടയിൽ പരസ്പരം കുറ്റപ്പെടുത്താനുള്ള പ്രവണത ആരംഭിക്കും. ഇത്തരത്തിൽ വാക്സിനുകൾ പരസ്പരം കലർത്തിനൽകുന്നത് തീർത്തും തെറ്റാണ്'' -സൈറസ് പൂനാവാല പറഞ്ഞു. Contet Highlight: Cyrus Poonawalla against mixing of Covid vaccine


from mathrubhumi.latestnews.rssfeed https://ift.tt/3jRO8Pt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages