സോമൻ എന്ന താപ്പാന നെടുമങ്ങാട് : ഗിന്നസ് റെക്കോഡിലേക്ക് നടന്നുകയറാൻ കോട്ടൂരിലെ സോമൻ എന്ന കൊമ്പന് പരിമിതമായ കടമ്പകളേയുള്ളൂ. കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനംലഭിച്ച സോമൻ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ താപ്പാനയാണ്. ഇത് പരിഗണിച്ചാണ് ഗിന്നസ് റെക്കോഡിൽ കയറാനുള്ള പരിശോധനകൾ നടക്കുന്നത്. പരിശോധനകളിൽ അനുകൂലതീരുമാനമുണ്ടായാൽ 82-കാരൻ സോമനാവും ആനകളെ പരിശീലിപ്പിക്കുന്ന ആശാനുള്ള ലോകഗജരാജപ്പട്ടത്തിനുടമ. ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കുള്ളിൽ അനുസരിപ്പിക്കാൻ അസാമാന്യ വഴക്കവും കരുത്തുമാണ് സോമന്. സോമന്റെ ആദ്യകാലം കോന്നി ആനക്കൊട്ടിലിലായിരുന്നു. പാപ്പാൻമാരെ ബഹുമാനിച്ചിരുന്ന സോമന് ഒരിക്കൽപോലും വനപാലകരുടെ ചുവപ്പുകാർഡ് കാണേണ്ടിവന്നിട്ടില്ല. അസാധാരണമായ വളർച്ചയുണ്ടായപ്പോൾ കൊമ്പുകൾ രണ്ടുവട്ടം മുറിച്ചുമാറ്റി. എങ്കിലും ശേഷിക്കുന്ന കൊമ്പിനുതന്നെയുണ്ട് മൂന്നരമീറ്റർ നീളം. 65-ാം വയസ്സിൽ സർവീസിൽനിന്ന് വിരമിക്കൽ സർട്ടിഫിക്കറ്റും വാങ്ങിയാണ് സോമൻ വിശ്രമജീവിതത്തിനായി കോന്നിയിൽനിന്ന് കോട്ടൂരിലെ ആനവളർത്തൽകേന്ദ്രത്തിലെത്തിയത്. ആനകളുടെ ഇഷ്ടതാവളമാണ് നെയ്യാറിന്റെ തീരത്തെ കോട്ടൂർ. ഒരുവയസ്സുള്ള രാജുമുതൽ മുത്തച്ഛനായ സോമൻവരെയുള്ള കരിവീരൻമാരുണ്ടിവിടെ. ഇവരെ പോറ്റാൻ വനംവകുപ്പിലെ 12 ജീവനക്കാരും പരിപാലിക്കാൻ 34 പേർ വേറെയും. Content Highlight: World Elephant Day
from mathrubhumi.latestnews.rssfeed https://ift.tt/3ADhQym
via
IFTTT
No comments:
Post a Comment