ഹോക്കിയില്‍ മെഡലുറപ്പിക്കാന്‍ വനിതകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

ഹോക്കിയില്‍ മെഡലുറപ്പിക്കാന്‍ വനിതകള്‍

ടോക്യോ: ഇന്ത്യൻ വനിതാ ഹോക്കി ടീം ചരിത്രം തിരുത്തിക്കഴിഞ്ഞു. ഇനി വേണ്ടത് മെഡൽ. അതിനായി റാണി രാംപാലും സംഘവും ബുധനാഴ്ച കളത്തിലിറങ്ങും. ഒളിമ്പിക് വനിതാ ഹോക്കി സെമിഫൈനലിൽ കരുത്തരായ അർജന്റീനയാണ് എതിരാളി. മത്സരം ഉച്ചതിരിഞ്ഞ് 3.30 മുതൽ. പ്രതിരോധക്കരുത്തിലാണ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തിയത്. 22-ാം മിനിറ്റിൽ നേടിയ ലീഡിൽ കളി അവസാനിപ്പിക്കാനായത് ഗോൾകീപ്പർ സവിത പുനിയക്കൊപ്പം ഉറച്ചുനിന്നു പോരാടിയ പ്രതിരോധനിരക്കാരായ ദീപ് ഗ്രേസ്, മോണിക്ക, ഗുർജിത് കൗർ, ഉദിത എന്നിവരുടെ മികവിലാണ്. അർജന്റീനയ്ക്കെതിരേ കളിക്കാനിറങ്ങുമ്പോഴും പ്രതിരോധത്തിൽ ടീം വിശ്വാസമർപ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മൂന്ന് കളിയിൽ തോറ്റശേഷം അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് ഇന്ത്യ സെമിയിൽ എത്തിയത്. പോരാട്ടവീര്യം നിലനിർത്താനായാൽ മെഡൽ ഉറപ്പാകും. 1980-ൽ നാലാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ തപ്പിത്തടഞ്ഞെങ്കിലും ക്വാർട്ടർ ഫൈനലിൽ തകർപ്പൻ പ്രകടനത്തോടെ അർജന്റീന ഫോമിലേക്ക് ഉയർന്നു. ജർമനിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ടീമിന്റെ മുന്നേറ്റം. മൂന്ന് ഗോൾ നേടിയ അഗസ്റ്റിന ഗോർസെലാനയാണ് ഗോൾവേട്ടയിൽ മുന്നിൽ. അവസാനം കളിച്ച അഞ്ച് ഒളിമ്പിക്സുകളിൽ നാലിലും അർജന്റീന മെഡൽ നേടി. Content Highlights: Tokyo 2020 India women s hockey team on cusp of making history


from mathrubhumi.latestnews.rssfeed https://ift.tt/2WMXlAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages