വിദേശസേനാ പിന്‍മാറ്റം വൈകരുത്, രാജ്യത്ത് തുടർന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും -താലിബാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 23, 2021

വിദേശസേനാ പിന്‍മാറ്റം വൈകരുത്, രാജ്യത്ത് തുടർന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും -താലിബാൻ

കാബൂൾ: ഓഗസ്റ്റ് 31-നുശേഷം യു.എസ്., സഖ്യകക്ഷി സേനകളെ അഫ്ഗാനിസ്താനിൽ തുടരാൻ അനുവദിക്കില്ലെന്ന് താലിബാൻ. ഇങ്ങനെയൊരു ആവശ്യം ഇതുവരെ ആരും മുന്നോട്ടുവെച്ചിട്ടില്ല. യു.എസോ ബ്രിട്ടനോ പിന്മാറ്റത്തിന് കൂടുതൽ സമയം ചോദിച്ചാൽ ഇല്ലെന്നായിരിക്കും മറുപടി. അനുമതി ലംഘിച്ച് രാജ്യത്ത് തുടർന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ദോഹയിലെ താലിബാൻ പ്രതിനിധി സംഘാംഗം സുഹൈൽ ഷഹീൻ സ്കൈ ന്യൂസിനോടു പറഞ്ഞു. അഭയാർഥികളെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് വിദേശസേനാ പിന്മാറ്റം അടുത്തയാഴ്ചയ്ക്കുശേഷവും തുടരണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണിത്. വാക്കുപറഞ്ഞതിനുമപ്പുറം വിദേശസേന രാജ്യത്ത് തുടരുന്നത് അധിനിവേശമാണെന്നും താലിബാൻ പറഞ്ഞു. സേനാപിന്മാറ്റത്തിനുശേഷമേ താലിബാൻ പുതിയ സർക്കാർ പ്രഖ്യാപിക്കൂ. അതിനിടെ, കാബൂൾ വിമാനത്താവളത്തിനുപുറത്ത് തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ അജ്ഞാതരായ ആക്രമികൾ ഒരു അഫ്ഗാനിസ്താൻ പട്ടാളക്കാരനെ വെടിവെച്ചുകൊന്നെന്ന് ജർമൻ സേന അറിയിച്ചു. Content Highlights: Taliban warn of consequences if August 31 deadline for withdrawal of US troops extended


from mathrubhumi.latestnews.rssfeed https://ift.tt/3gtOnj3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages