സി.പി.എമ്മിൽ ‘കരുവന്നൂർ’ പുകയുന്നു; രാജി തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 18, 2021

സി.പി.എമ്മിൽ ‘കരുവന്നൂർ’ പുകയുന്നു; രാജി തുടരുന്നു

തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സി.പി.എം. സ്വീകരിക്കുന്ന നയത്തിനെതിരേ താഴേത്തട്ടിൽ വ്യാപക പ്രതിഷേധം. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച അച്ചടക്കനടപടികൾ റിപ്പോർട്ട് ചെയ്യാനായി ഏരിയാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ബ്രാഞ്ച് യോഗങ്ങളിൽ ഏറെ അംഗങ്ങൾ പ്രതിഷേധമുയർത്തി. പലയിടങ്ങളിലും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നേതാക്കൾ കുഴങ്ങി. ക്രമക്കേടുകൾക്കെതിരേ ഒറ്റയാൾസമരം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സുജേഷ് കണ്ണാട്ട് സെക്രട്ടറിയായിരുന്ന മാടായിക്കോണം സ്കൂൾ ബ്രാഞ്ചിലെ സെക്രട്ടറിയടക്കമുള്ളവർ രാജിക്കത്ത് നൽകി. ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരൻ എന്നിവരാണ് ലോക്കൽ സെക്രട്ടറി എം.ബി. രാജുവിന് രാജിക്കത്ത് നൽകിയത്. മുൻ നഗരസഭാ കൗൺസിലറാണ് പി.വി. പ്രജീഷ്. എന്നാൽ, ബ്രാഞ്ച് സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് പ്രജീഷ് കത്ത് നൽകിയിരിക്കുന്നതെന്നും കരുവന്നൂർ ബാങ്ക് വിഷയവുമായി ഇതിന് ബന്ധമില്ലെന്നും ലോക്കൽ സെക്രട്ടറി എം.ബി. രാജു പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ ചുമതലയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രഭാകരൻ കത്ത് നൽകിയിരിക്കുന്നത്. രണ്ടുപേരും രാജിവെക്കുകയല്ല ഉണ്ടായിരിക്കുന്നത്. മാറ്റിനിർത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനത്തിൽ ഒഴിവാക്കിനൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു. conteny highlights: karuvanoor controversy: more resignations from cpm


from mathrubhumi.latestnews.rssfeed https://ift.tt/3CWWNsF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages