ഇന്ത്യന്‍ ഹോക്കിയുടെ എല്ലുറപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 17, 2021

ഇന്ത്യന്‍ ഹോക്കിയുടെ എല്ലുറപ്പ്

കലഞ്ഞൂർ(പത്തനംതിട്ട): ഇന്ത്യൻ ഹോക്കി ടീം കൈ പതറാതെ ഉറച്ച മനസ്സോടെ മുമ്പോട്ടുകുതിക്കുമ്പോൾ അതിന് പിന്നിൽ ഒരു മലയാളിയുണ്ട്. ഏഴുവർഷമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റഫറൽ ഡോക്ടറായ ഡോ. പ്രദീപ് കൊച്ചീപ്പൻ. ദേശീയ പുരുഷ, വനിതാ ഹോക്കി താരങ്ങളുടെ ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രദീപിന്റെ കണ്ണ് എപ്പോഴുമുണ്ട്. ബെംഗളൂരു അപ്പോളോ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഇദ്ദേഹം ഹോക്കിയുൾപ്പെടെ എല്ലാ കായിക ടീമുകളിലെയും അംഗങ്ങളുടെ ശാരീരികക്ഷമതയുടെ കാര്യങ്ങൾ നോക്കുന്നു. കായികമത്സരങ്ങൾക്കിടെ പരിക്കേറ്റവരെ ചികിത്സിക്കുന്നത് ശ്രദ്ധയോടുകൂടി ചെയ്യേണ്ടതാണ്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവവേണ്ടിവരും. ദേശീയ വനിതാ ഹോക്കി ടീം കോച്ച് സ്യോർദ്ദ് മറീൻ, മുൻക്യാപ്റ്റൻ വന്ദനാ കത്താരിയ ഉൾപ്പടെയുള്ളവരുടെ ശസ്ത്രക്രിയയും മറ്റും ഡോ. പ്രദീപാണ് നടത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൽകിയ അന്താരാഷ്ട്രനിലവാരമുള്ള ഫിറ്റ്നസ് പരിശീലനം ഹോക്കി താരങ്ങൾക്ക് ടോക്യോയിൽ നേട്ടമായി. പത്തനംതിട്ട ജില്ലയിലെ പ്രക്കാനം കൊല്ലന്റയ്യത്ത് ഇ.എം.കൊച്ചീപ്പന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ഡോ. പ്രദീപ്. മുൻകാലങ്ങളിൽ കളിക്കിലെ പരിക്കേറ്റ് ചികിത്സലിയാണ് ശ്രദ്ധിക്കുന്നതെങ്കിൽ ഇപ്പോൾ എങ്ങനെ പരിക്കുപറ്റാതിരിക്കാം എന്ന രീതിയിലേക്ക് മാറിയെന്ന് പ്രദീപ് പറയുന്നു. ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ദൈനംദിന ഉപദേശങ്ങൾ കായികതാരങ്ങൾക്ക് നൽകുന്നുണ്ട്. ഒപ്പം ഒരു ടീംവർക്കിന്റെ വലിയ നേട്ടവും എല്ലാ കായികമേഖലയിലും ഗുണമുണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Dr Pradeep Kochippan The referral doctor of Sports Authority of India


from mathrubhumi.latestnews.rssfeed https://ift.tt/3CYE3t1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages