കറി കഴിക്കണമെന്ന് ആഗ്രഹം; മദ്യലഹരിയിൽ അഞ്ച് സുഹൃത്തുക്കൾ പോത്തിനെ പിടിച്ചുകെട്ടി കശാപ്പുചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 17, 2021

കറി കഴിക്കണമെന്ന് ആഗ്രഹം; മദ്യലഹരിയിൽ അഞ്ച് സുഹൃത്തുക്കൾ പോത്തിനെ പിടിച്ചുകെട്ടി കശാപ്പുചെയ്തു

കട്ടപ്പന: മദ്യലഹരിയിലായിരുന്ന അഞ്ച് സുഹൃത്തുക്കൾചേർന്ന് മേയാൻവിട്ട പോത്തിനെ പിടിച്ചുകെട്ടി കശാപ്പുചെയ്ത് വീതിച്ചെടുത്തു. പോത്തിന്റെ ഉടമസ്ഥർ പോലീസിൽ പരാതിപ്പെട്ടതോടെ വീതിച്ചെടുത്ത ഇറച്ചി ഉപയോഗിക്കാതെ അഞ്ചുപേരും ചേർന്ന് കുഴിച്ചിട്ടു. ഒടുവിൽ പോത്തിന്റെ വില നൽകി അഞ്ചുപേരും തലയൂരി. സ്വാതന്ത്ര്യദിനത്തിൽ കട്ടപ്പന സ്വരാജ് ഫോറസ്റ്റ് പടിയിലാണ് സംഭവം. ഫോറസ്റ്റുപടിക്ക് സമീപത്തെ പുരയിടത്തിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് മേയാൻവിട്ട പോത്തിനെ അവർ കാണുന്നത്. ഒരാൾക്ക് പോത്തിൻകറി കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞതോടെ സംഘത്തിലുണ്ടായിരുന്ന, മുമ്പ് കശാപ്പുജോലി ചെയ്തിരുന്ന യുവാവിന്റെ നേതൃത്വത്തിൽ പോത്തിനെ പിടിച്ചുകെട്ടി. രണ്ടുവയസ്സ് പ്രായമുള്ള, ഉദ്ദേശം 100 കിലോയിലേറെ തൂക്കമുണ്ടായിരുന്ന പോത്തിനെ വൈകീട്ടോടെ വനപ്രദേശത്ത് കൊണ്ടുപോയി ഇറച്ചിയാക്കി വീതിച്ചെടുത്തു. പ്രദേശത്തെ രണ്ടുയുവാക്കളാണ് പോത്തിന്റെ ഉടമസ്ഥർ. രാത്രിയായിട്ടും പോത്തിനെ കണ്ടെത്താനാകാതെ ഇവർ കട്ടപ്പന പോലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതറിഞ്ഞ് പരിഭ്രാന്തരായ സുഹൃത്തുക്കൾ വീതിച്ചെടുത്ത ഇറച്ചി സമീപത്തെ പറമ്പിൽകുഴിച്ചിട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേരെയും കട്ടപ്പന പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ആദ്യം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. ഉടമസ്ഥരും മോഷ്ടാക്കളും സുഹൃത്തുക്കളും സമീപവാസികളുമാണ്. പിന്നീട്, പോത്തിന്റെ വില നൽകാമെന്ന് യുവാക്കൾ സമ്മതിച്ചു. ഇതോടെ പോത്തിന്റെ ഉടമസ്ഥർ പരാതി പിൻവലിക്കുകയായിരുന്നു. കേസിൽനിന്ന് ഒഴിവായെങ്കിലും അഞ്ചുപേരെയും താക്കീതുചെയ്താണ് കട്ടപ്പന പോലീസ് വിട്ടയച്ചത്. Content Highlights: Five friends slaughtered a buffalo


from mathrubhumi.latestnews.rssfeed https://ift.tt/2W5koGR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages