മരിച്ചത് വേറെ ആനി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് ഫ്ലക്സ്‌ വെച്ചശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 9, 2021

മരിച്ചത് വേറെ ആനി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് ഫ്ലക്സ്‌ വെച്ചശേഷം

മെഡിക്കൽ കോളേജ് : ആനി മരിച്ച വിവരം മെഡിക്കൽ കോളേജ് ഐ.സി.യു.വിലെ അധികൃതർ കൂട്ടിരിപ്പുകാരോടായി പറഞ്ഞു. ഇതുകേട്ട് ഓടിയെത്തിയത് അതേ ഐ.സി.യു.വിൽ ചികിത്സയിലുള്ള മറ്റൊരു ആനിയുടെ ബന്ധുക്കൾ. മരണം കേട്ട ഉടൻ ഇവർ വീട്ടിലേക്ക് വിളിച്ചു. വൈകാതെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ശവസംസ്കാരസമയം കുറിച്ചു. നാട്ടിൽ ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. എല്ലാം കഴിഞ്ഞശേഷമാണ്, മരിച്ചത് തങ്ങളുടെ ബന്ധു ആനിയല്ല എന്ന് ഇവർ തിരിച്ചറിഞ്ഞത്. ഗവ. മെഡിക്കൽ കോളേജ് കോവിഡ് ഐ.സി.യു.വിലായിരുന്നു സംഭവം. ആനി എന്ന് പേരുള്ള രണ്ട് രോഗികൾ കോവിഡ് ഐ.സി.യു.വിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നു. ഒരാൾ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മരണസമയത്ത് ഒരു ആനിയുടെ കൂട്ടിരിപ്പുകാരൻ മാത്രമാണ് ഐ.സി.യു.വിന് പുറത്ത് ഉണ്ടായിരുന്നത്. ആനി എന്നുപേരുള്ള രണ്ടുപേർ ഐ.സി.യു.വിലുണ്ടെന്നകാര്യം ജീവനക്കാരനും ഓർത്തില്ല. കോവിഡ് ഐ.സി.യു.വിൽ വിശ്രമമില്ലാതെ ജോലിയെടുക്കുന്ന ജീവനക്കാരന് സംഭവിച്ച ചെറിയ ഒരു തെറ്റിൽ പരാതിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ സംഭവം അവസാനിപ്പിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3AnioIG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages