കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; ഏഴംഗ സംഘം പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 18, 2021

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; ഏഴംഗ സംഘം പിടിയില്‍

കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലർച്ചെ കസ്റ്റംസും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘമാണ് എക്സൈസ് പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. കാക്കനാട് ചില ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ചെന്നൈയിൽ നിന്ന്സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്. കുടുംബാംഗങ്ങൾ എന്ന് പറഞ്ഞ് കാറിൽ സഞ്ചരിച്ചിരുന്ന ഇവർ പരിശോധനകൾ ഒഴിവാക്കാനായി മുന്തിയ ഇനം നായ്ക്കളെ ഒപ്പം കൂട്ടിയിരുന്നു. ഇതിന് മുൻപും കൊച്ചിയിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് എക്സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്നനിലയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു. Content Highlights: drugs worth 1 crore seized in kochi; seven arrested


from mathrubhumi.latestnews.rssfeed https://ift.tt/3swY5pn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages