പ്രളയത്തിൽ തകർന്ന വീടുകൾ: സർക്കാർ വീണ്ടും വിവരശേഖരണം നടത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 4, 2021

പ്രളയത്തിൽ തകർന്ന വീടുകൾ: സർക്കാർ വീണ്ടും വിവരശേഖരണം നടത്തുന്നു

കൊല്ലം: 2018-ലെയും 2019-ലെയും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരശേഖരണം സര്‍ക്കാര്‍ വീണ്ടും നടത്തുന്നു. ഈ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്നും ധനസഹായം നല്‍കിയിരുന്നു. പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയ വീടുകള്‍ക്ക് നാലുലക്ഷം രൂപയാണ് പരമാവധി നല്‍കുന്നത്. വീടിന്റെ നാശനഷ്ടം 75 ശതമാനത്തില്‍ കൂടുതലാണെങ്കിലാണ് ഈ തുക. നാശനഷ്ടം കുറവാണെങ്കില്‍ ആനുപാതികമായി തുക കുറയും. കുറഞ്ഞനിരക്കില്‍ ലഭിച്ച ധനസഹായംകൊണ്ട് പലര്‍ക്കും വീട് വാസയോഗ്യമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട്. ഇവര്‍ക്ക് വീട് പുനര്‍നിര്‍മിക്കുമ്പോള്‍ അധികസഹായം നല്‍കാനാണ് തീരുമാനം. ദുരന്ത പ്രതികരണനിധിയില്‍നിന്ന് ഇതിനകം നല്‍കിയ ധനസഹായം കഴിഞ്ഞുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നാകും നല്‍കുക. മൊത്തംതുക നാലുലക്ഷം രൂപയില്‍ കൂടരുത്. ഈ കുടുംബങ്ങള്‍ ലൈഫ് ഭവനനിര്‍മാണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ധനസഹായം നല്‍കുന്നതിന് വികേന്ദ്രീകൃതാസൂത്രണസമിതി തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അര്‍ഹതയുള്ള വീടുകള്‍ കണ്ടെത്താനാണ് വീണ്ടും കണക്കെടുപ്പ് നടത്തുന്നത്. വാസയോഗ്യമല്ലാത്ത വിധം തകര്‍ന്നതും നാലുലക്ഷം രൂപ ധനസഹായം ലഭിക്കാത്തതുമായ എത്ര വീടുകളുണ്ടെന്നാണ് പരിശോധിക്കുന്നത്. വീട് പൂര്‍ണമായി തകര്‍ന്നിട്ടും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നാലുലക്ഷം രൂപ ലഭിക്കാത്ത ഗുണഭോക്താക്കളുടെ വിവരവും ശേഖരിക്കുന്നുണ്ട്. പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാർക്കാണ് വിവരശേഖരണത്തിന്റെ ചുമതല. ജില്ലാതലത്തില്‍ തകര്‍ന്ന വീടുകളുടെ എണ്ണം, പുനര്‍നിര്‍മിക്കാന്‍ പൂര്‍ണമായും ധനസഹായം നല്‍കിയവ, പുനര്‍നിര്‍മാണം ആവശ്യമുള്ളതും ഭാഗികമായി ധനസഹായം ലഭിച്ചതുമായ വീടുകൾ, ലഭിച്ച ധനസഹായം, ഇനി ലഭിക്കേണ്ട തുക എന്നീ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. തകര്‍ച്ചയുടെ തോതനുസരിച്ച്‌ അഞ്ചുവിഭാഗമായാണ് നഷ്ടപരിഹാരം നല്‍കിയത്. തകര്‍ച്ച 15 ശതമാനംവരെ-10,000 രൂപ, 16-29 ശതമാനം-60,000 രൂപ, 30-59 ശതമാനം-1,25,000 രൂപ, 60-74 ശതമാനം-2,50,000 രൂപ, 75 ശതമാനത്തിനുമുകളില്‍-4,00,000 രൂപ എന്നിങ്ങനെയായിരുന്നു അനുവദിച്ചത്.2018-ലെ പ്രളയത്തില്‍ 17,067 വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും 3,06,766 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചെന്നുമാണ് റീബില്‍ഡ് കേരളയുടെ കണക്ക്. 60-74 ശതമാനം നാശനഷ്ടമുണ്ടായത് 17,571 വീടുകൾക്കാണ്. 2019-ലെ പ്രളയത്തില്‍ 63,332 വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടെന്നാണ് കണക്ക്. 75 ശതമാനത്തിനുമേല്‍ നാശനഷ്ടമുണ്ടായത് 3,482 വീടുകൾക്കും 60-74 ശതമാനം നാശനഷ്ടമുണ്ടായത് 1371 വീടുകൾക്കുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3CftykD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages