കല്യാണ്‍ സിങ്ങിന്റെ മൃതദേഹത്തില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക; വിവാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

കല്യാണ്‍ സിങ്ങിന്റെ മൃതദേഹത്തില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക; വിവാദം

ന്യൂഡൽഹി: അന്തരിച്ച ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ ഭൗതിക ശരീരത്തിന് മുകളിൽ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മീതെയായി ബിജെപി പതാക വിരിച്ചത് വിവാദമായി. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾ രൂക്ഷവിമർശനമുയർത്തി. ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ കല്യാൺ സിങ്ങിന് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിൽ ദേശീയ പതാകയ്ക്ക് മുകളിലായി ബിജെപി പതാക വിരിച്ചത് കാണാം. ദേശീയ പാതകയ്ക്ക് മുകളിൽ പാർട്ടി പതാക സ്ഥാപിക്കുന്നത് ശരിയാണോ എന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ചോദിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോൾ എന്റെ ഹൃദയത്തിൽ കൈവെച്ചതിന് നാല് വർഷത്തോളം കോടതിയിൽ പോരാടേണ്ടി വന്ന ആളെന്ന നിലയിൽ, ഈ അപമാനത്തെ കുറിച്ച് ഭരണകക്ഷിക്ക് പറയാനുള്ളത് രാജ്യത്തെ അറിയിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രത്തിന് മുകളിലുള്ള പാർട്ടി, ത്രിവർണ്ണ പതാകയ്ക്ക് മുകളിലുള്ള പതാക. ബിജെപി സാധാരണപോലെ തന്നെ. അവർക്ക് ഖേദമില്ല, പശ്ചാത്താപമില്ല, സങ്കടമില്ല, സമാജ് വാദി പാർട്ടി വാക്താവ് ഘൻശ്യാം തിവാരി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3k9lvgY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages