ഇടവേള അവസാനിപ്പിച്ച് കോടിയേരി പൊതുവേദിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 19, 2021

ഇടവേള അവസാനിപ്പിച്ച് കോടിയേരി പൊതുവേദിയിൽ

തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പൊതുപരിപാടിയിൽ പങ്കെടുത്തുതുടങ്ങി. പാർട്ടി സമ്മേളനങ്ങളിലേക്ക് സി.പി.എം. കടക്കുമ്പോൾ അദ്ദേഹത്തിന്റെ മടങ്ങിവരവിന് ഏറെ രാഷ്ട്രീയമാനങ്ങളുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി ഉടൻ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുത്തു തുടങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ തിരുവനന്തപുരം ജില്ലയിലെ ചില വേദികളിൽ അദ്ദേഹമുണ്ടായിരുന്നു. എങ്കിലും, പാർട്ടി യോഗങ്ങളിലാണ് കൂടുതലും ശ്രദ്ധിച്ചത്. സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയിലെല്ലാം തീരുമാനം പിണറായിക്കൊപ്പം കോടിയേരിയുടേതു കൂടിയായിരുന്നു. വ്യാഴാഴ്ച കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഓഡിയോ മാഗസിൻ പ്രകാശനച്ചടങ്ങിലാണ് കോടിയേരി പങ്കെടുത്തത്. 'സ്വർണക്കടത്ത് വിവാദം കീറിപ്പോയ പഴന്തുണി' ഇടതു തുടർഭരണത്തെക്കുറിച്ചും സ്വാതന്ത്ര്യദിനാഘോഷത്തിന് പാർട്ടി തയ്യാറായതിനെപ്പറ്റിയുമെല്ലാം പങ്കെടുത്ത ആദ്യ പൊതുചടങ്ങിൽ കോടിയേരി പ്രതികരിച്ചു. ഇടതുമുന്നണിയുടെ ഭരണത്തുടർച്ച തടയാൻ മാധ്യമങ്ങൾ ശ്രമിച്ചു. അലക്കി വെളുപ്പിക്കാൻ നോക്കിയ നയതന്ത്ര സ്വർണക്കടത്ത് വിവാദം കീറിപ്പോയ പഴന്തുണിയായെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് തുടർഭരണമുണ്ടായ ശേഷവും മാധ്യമങ്ങൾ മാറിയിട്ടില്ല. സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർ ഏറ്റവുമധികം ഭയപ്പെട്ടത് കമ്യൂണിസ്റ്റുകാരെയാണ്. തോക്കും ബോംബുമായി ബ്രിട്ടീഷുകാരെ നേരിട്ട വിപ്ലവകാരികൾ പിന്നീട് കമ്യൂണിസ്റ്റുകാരായി ജനകീയ സമരത്തിൽ പങ്കാളികളായി. എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമമുണ്ടായി. സ്വാതന്ത്ര്യദിനം സി.പി.എം. ആഘോഷിച്ചതിനെ മറ്റുതരത്തിൽ ചിത്രീകരിക്കുയായിരുന്നു മാധ്യമങ്ങളെന്നും കോടിയേരി പറഞ്ഞു. ജയരാജനെതിരായ നടപടി മാധ്യമസൃഷ്ടി പി. ജയരാജനെതിരേ പാർട്ടി അച്ചടക്ക നടപടിയെടുത്തുവെന്നത് മാധ്യമസൃഷ്ടിയാണെന്ന് കോടിയേരി പറഞ്ഞു. സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്നു ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചൊഴിഞ്ഞു. സ്ത്രീസ്വാതന്ത്ര്യത്തിനെതിരായ നിലപാടുകൾ മുന്നോട്ടുകൊണ്ടുപോകാൻ ഒരു രാഷ്ട്രീയപ്പാർട്ടിക്കും സാധിക്കില്ല. യാഥാർഥ്യം മുസ്ലിം ലീഗ് തിരിച്ചറിയാൻ വൈകിപ്പോയതിന്റെ ഉദാഹരണങ്ങളാണ് പുറത്തുവരുന്നത്- അദ്ദേഹം പറഞ്ഞു. content highlights:kodiyeri balakrishnan again on public platforms


from mathrubhumi.latestnews.rssfeed https://ift.tt/3mhuuPL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages