മലയാളികള്‍ക്ക് ഇന്ന് കരുതലിന്റെ പൊന്നോണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 20, 2021

മലയാളികള്‍ക്ക് ഇന്ന് കരുതലിന്റെ പൊന്നോണം

കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം. ഇത് രണ്ടാം തവണയാണ് കോവിഡിനിടയിൽ ഓണം ആഘോഷിക്കേണ്ടിവരുന്നത്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ആഘോഷപ്പൊലിമയിൽ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നിൽ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളിൽ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മാതൃഭൂമി ഡോട്ട്കോമിന്റെ ഓണാശംസകൾ. Content Highlight: Keralites Celebrate Onam 2021


from mathrubhumi.latestnews.rssfeed https://ift.tt/3802yYe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages