ഇന്ന് തൃശ്ശൂരിന്റെ പുലിക്കളി,ഒറ്റപ്പുലിയിൽ ഒതുങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 23, 2021

ഇന്ന് തൃശ്ശൂരിന്റെ പുലിക്കളി,ഒറ്റപ്പുലിയിൽ ഒതുങ്ങും

തൃശ്ശൂർ : ഓണാഘോഷത്തിൽ തൃശ്ശൂരിന്റെ അടയാളമായ പുലിക്കളി കോവിഡ്സുരക്ഷ പരിഗണിച്ച് ഒറ്റപ്പുലിയിൽ ഒതുങ്ങും. വിയ്യൂർ പുലിക്കളിസംഘത്തിലെ സുശിൽ മണലാറുകാവാണ് ഒറ്റപ്പുലിയാകാൻ തയ്യാറെടുക്കുന്നത്. ഒമ്പതുവർഷമായി ഇദ്ദേഹം പുലിവേഷം കെട്ടാറുണ്ട്. പത്തുമണിയോടെയാണ് പുലിയാകാനുള്ള വര തുടങ്ങുക. മൂന്നരയോടെ വിയ്യൂരിൽനിന്നിറങ്ങും. നേരെ ശ്രീമൂലസ്ഥാനത്തെത്തുന്ന പുലി നടുവിലാലിലിറങ്ങി നാളികേരം ഉടയ്ക്കും. തുടർന്ന് വാഹനത്തിൽ റൗണ്ടിലൂടെ പാറമേക്കാവിന് മുന്നിലെത്തും. അവിടെയും നാളികേരം ഉടച്ചശേഷം മടങ്ങും. അഞ്ഞൂറിലധികം പുലികൾ ഇറങ്ങാറുള്ള റൗണ്ടിൽ ഇത്തവണ ഈ പുലി മാത്രമേ ഉണ്ടാകൂ. ഒറ്റപ്പുലിയോടൊപ്പം രണ്ട് ചെണ്ടകളും ഇലത്താളവും അകമ്പടിയായി ഉണ്ടാകും. നടുവിൽപുരയ്ക്കൽ രാജനും കുടുംബത്തിനുമാണ് വരയുടെ ചുമതല. അയ്യന്തോൾ പുലിക്കളിസംഘം ഓൺലൈൻ പുലിക്കളിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പുലിമുഖങ്ങളുടെ ഒരുക്കമാണ് തിങ്കളാഴ്ച നടന്നത്. രാവിലെ പത്തോടെത്തന്നെ ഇവിടെ വര തുടങ്ങും. പന്ത്രണ്ടോടെ പുലികളെല്ലാം സജ്ജമാകും. മൂന്നുമണിക്കാണ് ലൈവ് ആരംഭിക്കുക. ഫെയ്സ്ബുക്കിൽ പുലിക്കളിസംഘത്തിന്റെ പേജിൽ ലൈവ് ഉണ്ടാകും. പരിപാടി മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. പുലിക്കളിസംഘം ഭാരവാഹികളായ എൻ.ആർ. ഡേവിസ്, കണ്ണൻ പറമ്പത്ത്, ഷാജി ഗോവിന്ദ്, സുരേഷ് ജേക്കബ്, പി.എൻ. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കം നടക്കുന്നത്.  


from mathrubhumi.latestnews.rssfeed https://ift.tt/3msB2uY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages