ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ച അന്തിമഘട്ടത്തിലേക്ക്. ഡൽഹിയിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ വസതിയിൽ വെള്ളിയാഴ്ച രാത്രിനടന്ന ചർച്ചയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ്, ടി.വി. തോമസ് എന്നിവർ പങ്കെടുത്തു. ശനിയാഴ്ചയോടെ അന്തിമപട്ടിക തയ്യാറാക്കി അംഗീകാരത്തിനായി ഹൈക്കമാൻഡിന് സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഈ ശുഭാപ്തി വിശ്വാസത്തിൽ ഡൽഹിയിലുള്ള സുധാകരൻ ശനിയാഴ്ച വൈകീട്ട് കേരളത്തിലേക്ക് വിമാനടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ട്.വ്യാഴാഴ്ച എം.പി.മാരുമായും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ ചർച്ചയിലെ അഭിപ്രായങ്ങളുൾപ്പെടെ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു സുധാകരൻ നേതാക്കളെ കണ്ടത്. വൈകീട്ട് ആറുമണിക്ക് തുടങ്ങി 10 വരെ നീണ്ട ചർച്ചയ്ക്കുശേഷം നേതാക്കൾ വേണുഗോപാലിന്റെ വീട്ടിലെത്തി തുടർചർച്ചയും നടത്തി. എം.എൽ.എ.മാരും എം.പി.മാരും പട്ടികയിലുണ്ടാവില്ലെന്നറിയുന്നു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുതോറ്റവർക്ക് സ്ഥാനം നൽകേണ്ടെന്ന അഭിപ്രായം പരിഗണിക്കേണ്ടെന്നും പ്രായപരിധി നോക്കേണ്ടെന്നും ധാരണയിലെത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Uhez8H
via
IFTTT
No comments:
Post a Comment