സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരെയും കേന്ദ്രം അംഗീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 25, 2021

സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരെയും കേന്ദ്രം അംഗീകരിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാർശ ചെയ്ത ഒമ്പത് പേരേയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൂന്ന് വനിതകൾ ഉൾപ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാർശ ചെയ്തിരുന്നത്. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്നയും പട്ടികയിലുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയിൽ പ്രവർത്തിക്കുകയാണ് ജസ്റ്റിസ് ബി.വി.നാഗരത്ന. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റിസാകാനുള്ള വഴിയൊരുങ്ങുന്നത്. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന. 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാനാണ് സാധ്യത. ശുപാർശകൾ രാഷ്ട്രപതി കൂടി അംഗീകരിച്ചാൽ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ആദ്യമായിട്ടാണ് ഇത്രയധികം പേരെ സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാർശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും. എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിലുള്ളത്. കേരള ഹൈക്കോടതിയിലെ സി.ടി.രവികുമാറും ഇതിലുണ്ട്. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരാകാൻ പോകുന്ന മറ്റു വനിതകൾ. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.വി.നാഗരത്ന, കേരള ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാർ, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം.സുന്ദരേഷ്, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുതിർന്ന അഭിഭാഷകൻ പി.എസ്.നരസിംഹ എന്നിവരാണ് ആ ഒമ്പതുപേർ.


from mathrubhumi.latestnews.rssfeed https://ift.tt/38bWgoC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages