തീവണ്ടി കോച്ചുകളിൽ പുതിയ ബുക്കിങ് കോഡുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

തീവണ്ടി കോച്ചുകളിൽ പുതിയ ബുക്കിങ് കോഡുകൾ

കൊച്ചി: തീവണ്ടി കോച്ചുകളിൽ പുതിയ ബുക്കിങ് കോഡുകൾ ഏർപ്പെടുത്തി റെയിൽവേ. 'അനുഭൂതി', 'വിസ്താഡോം', എ.സി. ത്രീടയർ ഇക്കണോമി തുടങ്ങിയ പുതിയ കോച്ചുകൾ വന്നതോടെയാണ് ബുക്കിങ് കോഡുകൾ റെയിൽവേ പരിഷ്കരിക്കുന്നത്. തീവണ്ടി കോച്ചിലെ കോഡും വ്യത്യസ്തമായിരിക്കും. ചില്ലുകൂടാരം പോലുള്ള വിസ്താഡോം കോച്ചുകൾ വന്നതോടെയാണ് കോഡിങ് മാറ്റത്തെക്കുറിച്ച് റെയിൽവേ ചിന്തിച്ചത്. പുതിയ കോച്ചുകൾ കേരളത്തിലെത്തിയിട്ടില്ല. ഇവ എത്തിയാലുടൻ പുതിയ ബുക്കിങ് കോഡുകൾ നടപ്പാക്കാനാണ് തീരുമാനം. എ.സി. ത്രീടയർ ഇക്കണോമി കോച്ച് കേരളത്തിലോടുന്ന തീവണ്ടികളിൽ ഉടൻ എത്തുമെന്നാണ് സൂചന. ഈ കോച്ചുകളിൽ 83 ബെർത്തുകളാണ് ഉണ്ടാവുക. ഇവയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല. വിസ്താഡോം കോച്ചുകളുമായി ഓടുന്ന തീവണ്ടികൾ എല്ലാ സംസ്ഥാനങ്ങൾക്കും ഓരോന്നു വീതം ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ദാദർ (മുംബൈ) - മഡ്ഗാവ് (ഗോവ) തുടങ്ങിയ റൂട്ടുകളിലാണ് വിസ്താഡോം കോച്ചുകളുള്ളത്. കോച്ചു കോഡുകളിൽ പുതിയവ ചേർത്തതോടെ ഇതുസംബന്ധിച്ച അറിയിപ്പ് റെയിൽവേ സോണുകളിലെ എല്ലാ പ്രിൻസിപ്പൽ ചീഫ് കമേഴ്സ്യൽ മാനേജർമാർക്കും ലഭിച്ചു. റെയിൽവേ കോച്ചുകളും കോഡുകളും (പുതിയവ ഉൾപ്പെടെ) (ബുക്കിങ് കോഡ്, ക്ലാസ്, കോച്ച് കോഡ് എന്നീ ക്രമത്തിൽ)


from mathrubhumi.latestnews.rssfeed https://ift.tt/3fqlQKM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages