പെൻഷൻ കേസ് മൂന്നംഗ ബെഞ്ചിന് വിടുമോ? ഉത്തരവ് ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 23, 2021

പെൻഷൻ കേസ് മൂന്നംഗ ബെഞ്ചിന് വിടുമോ? ഉത്തരവ് ഇന്ന്

ന്യൂഡൽഹി: ഇ.പി.എസ്. പെൻഷൻ കേസ് മൂന്നംഗ ബെഞ്ചിന് വിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ഉത്തരവിറക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. സമാനമായ വിഷയത്തിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ 2016-ലെ വിധി ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മൂന്നംഗ ബെഞ്ചിന് വിടുന്നതിലേക്ക് നീങ്ങുന്നത്.ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി 2006-ൽ ആർ.സി. ഗുപ്ത കേസിലെ സുപ്രീംകോടതിയുടെ വിധിയെ അടിസ്ഥാനമാക്കിയാണ്. ആർ.സി. ഗുപ്ത വിധി തുടർന്നുള്ള കേസുകളിലും ബാധകമാണെന്നാണ് പെൻഷൻകാരുടെ വാദം. എന്നാൽ, ആർ.സി. ഗുപ്ത കേസ് വ്യത്യസ്തമാണെന്നും അത് പിന്തുടരേണ്ട വിധിയല്ലെന്നുമാണ് ഇ.പി.എഫ്.ഒ. വാദിച്ചത്.ആർ.സി. ഗുപ്ത കേസിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധിയുടെ ശരിതെറ്റുകൾ ഇപ്പോൾ പരിശോധിക്കുന്നില്ലെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയിരുന്നു. ഇരുഭാഗത്തിന്റേയും വാദങ്ങൾ ആർ.സി. ഗുപ്ത വിധിയെ ചുറ്റിപ്പറ്റി നിൽക്കുന്ന സാഹചര്യത്തിലാണ് വിഷയം വിശാല ബെഞ്ചിന് വിടുന്നതിന്റെ സാധ്യതകൾ സുപ്രീംകോടതി ആലോചിച്ചത്.കേരള ഹൈക്കോടതിയുടെ 2018 ഒക്ടോബർ പത്തിന്റെ വിധിക്കെതിരേ ഇ.പി.എഫ്.ഒ.യും തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്. ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരേ പുനഃപരിശോധനാ ഹർജി നൽകിയപ്പോൾ പ്രസ്തുത ഉത്തരവ് പിൻവലിച്ച സുപ്രീംകോടതി അപ്പീൽ പുതുതായി കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3sDUxlu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages