അഭിമാനമായി ഭവിന ബെന്‍ പട്ടേല്‍: പാരാലിമ്പിക്‌സില്‍ വെള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 28, 2021

അഭിമാനമായി ഭവിന ബെന്‍ പട്ടേല്‍: പാരാലിമ്പിക്‌സില്‍ വെള്ളി

ടോക്യോ: പാരാലിമ്പിക്സിൽ വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലിൽ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക്(3 -0)നായിരുന്നുഭവിനയുടെ തോൽവി. A #Silver medal #IND will remember ❤️ Bhavina Patels incredible #Paralympics campaign ends with a podium finish as she loses out to #CHNs Zhou Ying 11-7, 11-5, 11-6 in her Class 4 #ParaTableTennis final! 🏆 Thank you for the moments 😃 pic.twitter.com/j8GcnHDtDL — #Tokyo2020 for India (@Tokyo2020hi) August 29, 2021 തുടക്കം മുതൽക്ക് തന്നെ ചൈനീസ് താരം ഇന്ത്യൻ താരത്തിന് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരുവരും നേർക്കു നേർ മത്സരിച്ചപ്പോഴും ഭവിന പട്ടേലിന് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. 34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ മെഡൽ സ്വന്തമാക്കുന്നത്. ഇത്തവണത്തെ ആദ്യ മെഡൽ കൂടിയാണിത്. Content Highlights: tokyo paralympics indias paddler bhavina patel Won silver


from mathrubhumi.latestnews.rssfeed https://ift.tt/38mU2Tq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages