കൊച്ചി: മാനസയെ വെടിവെച്ച് കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോദി (21) ആണ് പിടിയിലായത്. ബിഹാറിൽ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാർ പോലീസിന്റേയും സ്പെഷ്യൽ സ്ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കേസിൽ നിർണായകമായ വഴിത്തിരിവാണ് ഇയാളുടെഅറസ്റ്റ്. ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയതിനാൽ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും. അതിസാഹസികമായിട്ടാണ് കോതമംഗലം എസ്ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. രഖിൽ ബിഹാറിൽ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയിൽ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ചകേരളപോലീസ് സംഘത്തിന്നേരെ അയാളുടെ കൂട്ടാളികൾആക്രമണംനടത്തിയിരുന്നു. തുടർന്ന്ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ബിഹാറിലെത്തിയ ശേഷം രഖിൽ ഒരു ടാക്സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വിൽപ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങൾ നൽകിയതും ടാക്സി ഡ്രൈവറാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. Content Highlights: Man who gave pistol to Rakhil arrested in Bihar
from mathrubhumi.latestnews.rssfeed https://ift.tt/37u5s7z
via
IFTTT
No comments:
Post a Comment