ആക്രിവിലയ്ക്ക് വിറ്റ വിമാനങ്ങള്‍, തകര്‍ന്ന കെട്ടിടങ്ങള്‍; അഫ്ഗാനില്‍ അമേരിക്കയുടെ പണം പാഴായ വഴികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 20, 2021

ആക്രിവിലയ്ക്ക് വിറ്റ വിമാനങ്ങള്‍, തകര്‍ന്ന കെട്ടിടങ്ങള്‍; അഫ്ഗാനില്‍ അമേരിക്കയുടെ പണം പാഴായ വഴികള്‍

ന്യൂയോർക്ക്: അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും സ്ഥിരത ഉറപ്പുവരുത്താനും ഏകദേശം ഒരുലക്ഷം കോടി ഡോളറാണ് യു.എസ്. ചെലവഴിച്ചത്. എന്നാൽ യു.എസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിൽ വീണ്ടും താലിബാൻ ഭരണം പിടിച്ചെടുത്തിരിക്കുന്നു. ഇതോടെ ഇത്രയുംകാലം അമേരിക്ക ചെലവഴിച്ച കോടിക്കണക്കിന് രൂപ പാഴ്ച്ചെലവായില്ലേ എന്നതാണ് ചോദ്യം. പോയവർഷങ്ങളിൽ അമേരിക്ക അഫ്ഗാനിൽ നടത്തിയ ഇടപെടലുകളുടെ വിജയവും പരാജയവും വിലയിരുത്താൻ അമേരിക്കൻ കോൺഗ്രസ് ഒരു നിരീക്ഷണസമിതിയെ നിയോഗിച്ചിരുന്നു. സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാനിസ്താൻ റീകൺസ്ട്രക്ഷൻ(സിഗാർ) എന്നായിരുന്നു ഈ നിരീക്ഷണസംഘത്തിന്റെ പേര്. അമേരിക്ക അഫ്ഗാനിൽ നടപ്പിലാക്കിയ പല പദ്ധതികളും പാഴ്ച്ചെലവുകളാണെന്നായിരുന്നു ഈ സംഘത്തിന്റെ കണ്ടെത്തൽ. ഇതിലെ പ്രധാനപ്പെട്ട പത്ത് പദ്ധതികൾ പ്രത്യേകമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. 549 മില്ല്യൺ ഡോളറിന്റെ വിമാനങ്ങൾ നവീകരിച്ച 20 ജി222 ട്വിൻ-ടർബോപ്രോപ് വിമാനങ്ങൾക്കായി 549 മില്ല്യൺ ഡോളറാണ് യു.എസ്. ചെലവഴിച്ചത്. അഫ്ഗാൻ വ്യോമസേനയെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്രയും തുക ചെലവാക്കിയത്. ഇതിൽ 16 വിമാനങ്ങളും തുടർച്ചയായ അറ്റക്കുറ്റപ്പണികൾ കാരണം പണിമുടക്കി. പറക്കാൻ അനുയോജ്യമല്ലാത്ത ഈ വിമാനങ്ങളെല്ലാം കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിലായിരുന്നു. ഇവയെല്ലാം പിന്നീട് ആക്രിവിലയ്ക്ക് വിൽക്കുകയും ചെയ്തു. തകർന്ന റോഡുകൾ... അഫ്ഗാനിലെ ഗാർഡസ് സിറ്റിക്കും ഖോസ്ത് പ്രവിശ്യയ്ക്കും ഇടയിൽ 101 കിലോമീറ്റർ റോഡ് നിർമിക്കാൻ ഏകദേശം 176 മില്ല്യൺ ഡോളറാണ് യു.എസ്. ചെലവിട്ടത്. എന്നാൽ പണി കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഈ റോഡിന്റെ പലഭാഗങ്ങളം തകർന്നതായാണ് സിഗാർ ഇൻസ്പെക്ടർമാർ കണ്ടെത്തിയത്. 2016-ലെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് അഞ്ചിടത്ത് റോഡ് തകർന്നതായും രണ്ടിടത്ത് റോഡ് ഒലിച്ചുപോയെന്നുമാണ് വിവരം. യൂണിഫോമിനായും വൻതുക അഫ്ഗാൻ സൈന്യത്തിന് യൂണിഫോം വാങ്ങാൻ 28 മില്ല്യൺ ഡോളറാണ് യു.എസ്. ചെലവാക്കിയത്. ഈ യൂണിഫോമുകളുടെ ഡിസൈനും മറ്റും അഫ്ഗാനിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലായിരുന്നു. അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ താത്പര്യമനുസരിച്ചാണ് ഇവ വാങ്ങിയതെന്നും കാണാൻ ഭംഗിയുള്ളതിനാലാണ് അദ്ദേഹം ഇവ തിരഞ്ഞെടുത്തതെന്നുമായിരുന്നു പെന്റഗൺ നൽകിയ വിശദീകരണം. കെട്ടിടങ്ങൾ... 2012-ൽ ലോഗർ പ്രവിശ്യയിൽ ട്രെയിനിങ് റെയ്ഞ്ച് നിർമിക്കാൻ 500,000 മില്ല്യൺ ഡോളറാണ് അഫ്ഗാനിലെ ഒരു കരാറുകാരന് യു.എസ്. നൽകിയത്. അഫ്ഗാൻ ഗ്രാമങ്ങളുടെ തനത് ശൈലിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്. എന്നാൽ ട്രെയിനിങ് റെയ്ഞ്ചിന്റെ നടത്തിപ്പ് ഏറ്റെടുത്ത് നാലുമാസം പിന്നിട്ടപ്പോഴേക്കും വൻ തകരാറുകൾ കണ്ടെത്തിയെന്നാണ് ഇൻസ്പെക്ടർമാരുടെ റിപ്പോർട്ട്. കെട്ടിടനിർമാണത്തിന് ഉപയോഗിച്ച കട്ടകൾ കൂടുതൽ മണ്ണ് നിറഞ്ഞതാണെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. ഇതോടെ കട്ടകളെല്ലാം അതിവേഗം ദ്രവിക്കുകയായിരുന്നു. 2015 ജനുവരിയിലെ ഓഡിറ്റ് റിപ്പോർട്ടിൽ ഉരുകിയൊലിക്കുന്ന കെട്ടിടങ്ങളെന്നാണ് ഇവയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലഹരിമാഫിയക്കെതിരേ... താലിബാൻ അടക്കമുള്ള തീവ്രവാദസംഘടനകളുടെ പ്രധാനവരുമാന മാർഗമാണ് ലഹരിമരുന്ന് ഉത്പാദനവും വിൽപ്പനയും. ലോകത്തിൽ ഏറ്റവും കൂടുതൽ ഒപ്പിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. 15 വർഷത്തിനിടെ അഫ്ഗാനിലെ ലഹരിസംഘങ്ങൾക്കെതിരേ പോരാടാൻ 8.6 ബില്ല്യൺ ഡോളറാണ് യു.എസ്. ചെലവഴിച്ചിട്ടുള്ളത്. ഇത്രയും തുക ചെലവാക്കിയിട്ടും അഫ്ഗാനിലെ ലഹരിമരുന്ന് ഉത്പാദനം മാത്രം കുറഞ്ഞില്ല. 2017 മുതൽ അഫ്ഗാനിലെ ഒപ്പിയം ഉത്പാദനം റെക്കോഡ് ഭേദിച്ച് മുന്നേറിയെന്നാണ് റിപ്പോർട്ട്. ലഹരിമരുന്ന് കടത്തും വർധിച്ചു. വൈദ്യുതി രംഗത്തും പരാജയം... പത്ത് ലക്ഷം അഫ്ഗാനികൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന പവർ സ്റ്റേഷനാണ് യു.എസ്. ആസൂത്രണം ചെയ്തിരുന്നത്. ഒരു അഫ്ഗാൻ കമ്പനിയുമായി 116 മില്ല്യൺ ഡോളറിന്റെ കരാറിലാണ് യു.എസ്. ഏർപ്പെട്ടത്. എന്നാൽ എൻജിനീയർമാരുടെ കെടുകാര്യസ്ഥത കാണം ഇതിൽ നഷ്ടമുണ്ടായെന്നും ചെലവഴിച്ച 60 മില്ല്യൺ ഡോളർ ഉപയോഗശൂന്യമായെന്നുമാണ് കണ്ടെത്തൽ. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായില്ല. വൈദ്യുതി സ്റ്റേഷനിൽനിന്ന് വൈദ്യുതി എത്തിക്കാൻ സ്ഥിരമായ സംവിധാനം ഒരുക്കണമെന്ന നിബന്ധനയും ഈ കരാറിലുണ്ടായിരുന്നില്ല. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടവറുകൾക്കും ലൈനുകൾക്കും സമീപം താമസിക്കുന്ന ജനങ്ങൾക്ക് അത് അപകടകരമാണെന്നും ഓഡിറ്റർമാർ കണ്ടെത്തിയിരുന്നു. ഉപയോഗിക്കാത്ത ആസ്ഥാനമന്ദിരം 36 മില്ല്യൺ ഡോളർ ചെലവാക്കി 64000 ചതുരശ്ര അടിയിൽ കമാൻഡ്-കൺട്രോൾ സൗകര്യത്തോടുകൂടിയ ആസ്ഥാനമന്ദിരമാണ് ഹെൽമാൻഡ് പ്രവിശ്യയിൽ യു.എസ്. സൈന്യം പണികഴിപ്പിച്ചത്. 1500 പേരെ ഉൾക്കൊള്ളാനാകുന്ന ഈ കെട്ടിടത്തിൽ അത്യാധുനിക വാർ റൂം ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. തന്റെ അഫ്ഗാൻ സന്ദർശനത്തിനിടെ കണ്ട ഏറ്റവും മികച്ച കെട്ടിടമെന്നാണ് ഒരു ഇൻസ്പെക്ടർ ഈ കെട്ടിടത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഇത്രയും തുക ചെലവഴിച്ച് പണികഴിപ്പിച്ചിട്ടും ഈ കെട്ടിടം ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഹോട്ടൽ കെട്ടിടത്തിനായി വായ്പ... 209 മുറികളുടെ ഹോട്ടൽ കെട്ടിടം നിർമിക്കാനും കാബൂൾ ഗ്രാൻഡ് റെസിഡൻസ് അപ്പാർട്ട്മെന്റ് ബിൽഡിങ്ങിനോട് ചേർന്ന് 150 മുറികൾ നിർമിക്കാനും ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ 85 മില്ല്യൺ ഡോളറിന്റെ വായ്പയെടുത്തിരുന്നു. എന്നാൽ ഇത് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. ഹോട്ടലിലെയും അപ്പാർട്ട്മെന്റ് കെട്ടിടത്തിലെയും നിർമാണം പൂർത്തിയായില്ലെന്നും വെറും പുറന്തോട് പോലെയാണ് ഈ കെട്ടിടമെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. ഉപയോഗിക്കാത്ത സൈനിക ക്യാമ്പ്... തുർക്കമെനിസ്ഥാൻ അതിർത്തിയോട് ചേർന്ന് സൈനിക ക്യാമ്പ് നിർമിക്കാൻ 3.7 മില്ല്യൺ ഡോളറാണ് പെന്റഗൺ ചെലവാക്കിയത്. 2013-ലെ പരിശോധന സമയത്ത് ഇത് ഭാഗികമായി പൂർത്തിയായെങ്കിലും ഉപയോഗശൂന്യമായി അവശേഷിച്ചെന്നായിരുന്നു കണ്ടെത്തൽ. അഡ്മിനിസ്ട്രേഷൻ കെട്ടിടം, ഫയറിങ് റേഞ്ചുകൾ തുടങ്ങിയ പ്രധാനഭാഗങ്ങളെല്ലാം ഉപയോഗപ്പെടുത്താനായില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അതേസമയം, ഭക്ഷണം കഴിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് ക്യാമ്പ് ഉപയോഗപ്പെടുത്താൻ കഴിയാതിരുന്നതെന്നായിരുന്നു പെന്റഗൺ ഉദ്യോഗസ്ഥന്റെ വിശദീകരണം. അഫ്ഗാൻ സൈന്യത്തിനും കോടികൾ... 20 വർഷത്തിനിടെ ഏകദേശം 83 ബില്ല്യൺ ഡോളറാണ് അഫ്ഗാൻ സൈന്യത്തിന് വേണ്ടി യു.എസ്. ചെലവഴിച്ചത്. യു.എസ്. സേന അഫ്ഗാനിൽനിന്ന് പിന്മാറിയതോടെ അഫ്ഗാൻ സൈന്യം ദുർബലരായി. മറുവശത്ത് താലിബാൻ കൂടുതൽ ശക്തിപ്രാപിക്കുകയും ചെയ്തു. ടൺകണക്കിന് ആയുധങ്ങളും സൈനികോപകരണങ്ങളുമാണ് യു.എസ്. അഫ്ഗാൻ സൈന്യത്തിന് വേണ്ടി കയറ്റിഅയച്ചിരുന്നത്. എന്നാൽ ഇതെല്ലാം താലിബാൻ പിടിച്ചെടുക്കുകയായിരുന്നു. അമേരിക്ക നൽകിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ആയുധങ്ങളും താലിബാൻ കൈവശപ്പെടുത്തി. Content Highlights:how us blew their money in afganisthan


from mathrubhumi.latestnews.rssfeed https://ift.tt/3miy7oz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages