എയര്‍ഹോസ്റ്റസുമാരെ കയറിപ്പിടിച്ച വിമാനയാത്രക്കാരനെ സീറ്റില്‍ കെട്ടിയിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 6, 2021

എയര്‍ഹോസ്റ്റസുമാരെ കയറിപ്പിടിച്ച വിമാനയാത്രക്കാരനെ സീറ്റില്‍ കെട്ടിയിട്ടു

മിയാമി: വിമാനത്തിനുള്ളിൽ ബഹളം വെക്കുകയും ജീവനക്കാരെ കയറിപ്പിടിക്കുകയും ചെയ്ത യാത്രക്കാരനെ സീറ്റിൽ കെട്ടിയിട്ടു. അമേരിക്കൻ പൗരനായ മാക്സ്വൽ ബെറിയാണ് എയർഫോസ്റ്റസുമാരെ കയറിപ്പിടിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. തുടർന്ന് ജീവനക്കാർ യുവാവിനെ സീറ്റിൽ കെട്ടിയിട്ടു. ജീവനക്കാരുടെ പരാതിയിൽ മിയാമി വിമാനത്താവളത്തിൽ നിന്ന്യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫിലാഡൽഫിയയിൽ നിന്ന്മിയാമിയിലേക്ക് പോവുകയായിരുന്ന ഫ്രോണ്ടിയർ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. യാത്രക്കാരെ നിയന്ത്രിച്ചത്ശരിയായ പ്രോട്ടോക്കോൾ പാലിക്കാതെയാണെന്നതിന്റെ പേരിൽമുഴുവൻ ജീവനക്കാരനെയും സസ്പെന്റ് ചെയ്തെന്ന് വിമാനക്കമ്പനി അറിയിച്ചെങ്കിലും നടപടി വിവാദമായതോടെ തിരുത്തൽ വരുത്തി. ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകും വരെ ശമ്പളത്തോട് കൂടിയുള്ള അവധി നൽകിയിരിക്കുകയാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. content highlights: us man arrestted after being accused of assulting flight crew


from mathrubhumi.latestnews.rssfeed https://ift.tt/3CnBdgF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages