ഷെഡില്‍നിന്ന് സ്വന്തംവീട്ടിലേക്ക്; വാസുവിനും കുടുംബത്തിനും മഹല്ല് കമ്മിറ്റിയുടെ ഓണസമ്മാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

ഷെഡില്‍നിന്ന് സ്വന്തംവീട്ടിലേക്ക്; വാസുവിനും കുടുംബത്തിനും മഹല്ല് കമ്മിറ്റിയുടെ ഓണസമ്മാനം

കല്പകഞ്ചേരി: കുണ്ടൻചിനയിലെ കൊളമ്പിൽ വാസുവിനും കുടുംബത്തിനും ഇത് മറക്കാനാകാത്ത ഓണം. ഈ കുടുംബത്തിന് തോഴന്നൂർ കുണ്ടൻചിന മഹല്ല് കമ്മിറ്റി നൽകിയ ഓണസമ്മാനം ഏറെ മൂല്യമുള്ളതായി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് മഹല്ല് കമ്മിറ്റി മനോഹരമായ വീട് നിർമിച്ചുനൽകുകയായിരുന്നു. മഹല്ല് നിവാസികൾ വാസുവിനെ കൂടപ്പിറപ്പിനെപ്പോലെ നെഞ്ചോടുചേർത്തപ്പോൾ ഒരു വീടിനൊപ്പം മതസൗഹൃദത്തിന്റെ മഹത്തായ മാതൃകകൂടി തീർക്കുകയായിരുന്നു ഇവർ. ശാരീരികവൈകല്യമുള്ള വാസുവിന് അധ്വാനിക്കാൻ ശേഷിയില്ല. വീടുകളിൽ ജോലിചെയ്ത് ഭാര്യയാണ് കുടുംബം പോറ്റുന്നത്. കുടുംബത്തിന്റെ നിത്യച്ചെലവ്, ഒൻപതാംക്ലാസിൽ പഠിക്കുന്ന ഏകമകൾ വിസ്മയയുടെ പഠനച്ചെലവ്, പ്ലാസ്റ്റിക് ഷെഡിൽനിന്നുള്ള മോചനം ഇതെല്ലാമാലോചിച്ച് ഒന്നും നടക്കില്ലെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് സാന്ത്വനവുമായി മഹല്ല് കമ്മിറ്റി വരുന്നതും വീടിന്റെ നിർമാണം ഏറ്റെടുക്കുന്നതും. 10 ലക്ഷം രൂപ ചെലവിൽ ഒൻപതുമാസം കൊണ്ടാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവൻ മഹല്ല് നിവാസികളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ശാരീരികമായും സാമ്പത്തികമായും ഇവർ സഹായങ്ങളുമായി മുന്നിൽനിന്നു. മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എം.സി കുഞ്ഞൻ, എം.സി. മാനു, ഹംസ ഹാജി, നാസർ ചോലക്കൽ, കല്ലൻ കുഞ്ഞിപ്പ, ചെമ്പൻ ഹമീദ് തുടങ്ങിയവർ വീടുനിർമാണത്തിന് നേതൃത്വംനൽകി. ഈമാസം 25-ന് വൈകുന്നേരം അഞ്ചുമണിക്ക് ഈ സ്നേഹഭവനം മഹല്ല് ഖാളി കുഞ്ഞിമോൻ തങ്ങളുടെ സാന്നിധ്യത്തിൽ തിരൂർ സബ്കളക്ടർ സൂരജ് ഷാജി കുടുംബത്തിനു കൈമാറുകയാണ്. ഈ കൊറോണ പ്രതിസന്ധിക്കിടയിലും വളരെ വേഗംതന്നെ വീടുനിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുണ്ടംചിന മഹല്ല് കമ്മിറ്റിയും മഹല്ല് നിവാസികളും. Content Highlights: vasu and family gets a new house as onam gift from mahal committee


from mathrubhumi.latestnews.rssfeed https://ift.tt/3j9JVrk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages