ഏറ്റുമാനൂർ ക്ഷേത്രത്തിലെ മാല വിവാദം: ദേവസ്വത്തിന്റെ ഗുരുതര വീഴ്ചകാട്ടി മുൻ മേൽശാന്തിയുടെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 18, 2021

ഏറ്റുമാനൂർ ക്ഷേത്രത്തിലെ മാല വിവാദം: ദേവസ്വത്തിന്റെ ഗുരുതര വീഴ്ചകാട്ടി മുൻ മേൽശാന്തിയുടെ മൊഴി

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപത് മുത്തുകൾ കാണാതായെന്ന പരാതിയിൽ മുൻ മേൽശാന്തിയിൽനിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുത്തു. 2018-ൽ താൻ മേൽശാന്തിയായി ചുമതലയേറ്റെടുക്കുമ്പോൾ തിരുവാഭരണ രജിസ്റ്റർ പ്രകരം 51-ഇനം ഉരുപ്പടികൾ മഹസർപടി ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എണ്ണം മാത്രം നോക്കിയാണ് സാധനങ്ങൾ ഏറ്റെടുത്തതെന്നും കാരണം തിരക്കിയപ്പോൾ ഇങ്ങനെയാണ് ഇവിടത്തെ പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും മുൻ മേൽശാന്തി മൊഴി നൽകിയിട്ടുണ്ട്. ജൂലായ് അഞ്ചിന് പുതിയ മേൽശാന്തി ചുമതലയേറ്റെടുത്തപ്പോൾ തിരുവാഭരണ രജിസ്റ്റർ പ്രകാരം 218-ാം നമ്പരായി ചേർത്തിട്ടുള്ള 23 ഗ്രാം തൂക്കമുള്ളതും 81 രുദ്രാക്ഷക്കായ് കെട്ടിയിട്ടുള്ളതുമായ സ്വർണ്ണമാല കാണാനിെല്ലന്നാണ് അറിയിച്ചത്. കഴിഞ്ഞ ഉത്സവത്തിനുമുൻപ് ശ്രീകോവിലിന് സമീപം ചെറിയ തീപിടിത്തമുണ്ടായിരുന്നു. ഈ സമയത്ത് പുകപിടിച്ച ഏഴ് സാധനങ്ങൾ കഴുകി വൃത്തിയാക്കാൻ ജീവനക്കാരെ എൽപ്പിച്ചിരുന്നു. എന്നാൽ, ഇവ തിരികെ ലഭിച്ചില്ല. ഉത്സവസമയത്ത് ഒരിനം തിരികെ ലഭിച്ചു. പിന്നീട് വൈക്കം ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ സ്ട്രോങ് റൂം തുറന്ന് പരിശോധിച്ചപ്പോൾ മറ്റ് ആറ് ഇനങ്ങൾ ഇവിടെയുള്ളതായി കണ്ടെത്തിയിരുന്നു. സ്വർണ്ണമാല ഉൾപ്പെടെയുള്ള സാധനങ്ങൾ നാലോ അഞ്ചോ ലക്ഷം രൂപ മുടക്കി മേൽശാന്തി തന്നെ വാങ്ങിവെച്ച് കേസിൽനിന്ന് ഒഴിവാകാൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും മേൽശാന്തി പറഞ്ഞു. തീപിടിത്തമുണ്ടായപ്പോൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് അധികാരികൾ ആഭരണം പരിശോധിച്ചില്ലെന്നത് മനസ്സിലാകുന്നില്ലെന്നും മേൽശാന്തി പറഞ്ഞു. താൻ പറഞ്ഞിട്ടാണ് പുതിയ മേൽശാന്തി ആഭരണങ്ങൾ മുത്തുകൾ സഹിതം എണ്ണി തിട്ടപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടത്തിൽ തിരുവാഭരണ കമ്മിഷണറും ബോർഡിന് റിപ്പോർട്ട് നൽകി. മൂന്ന് ഗ്രാമിന്റെ നഷ്ടമാണ് കാണിച്ചിട്ടുള്ളത്. content highlights: ettumanoor temple chain case: devaswom vigilance takes statement of former head priest


from mathrubhumi.latestnews.rssfeed https://ift.tt/3D000aP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages