അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു, വെടിയുതിർത്ത് ആഘോഷമാക്കി താലിബാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 30, 2021

അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു, വെടിയുതിർത്ത് ആഘോഷമാക്കി താലിബാൻ

കാബൂൾ: 20 വർഷത്തിന് ശേഷം അമേരിക്കൻ സൈന്യം പൂർണ്ണമായും അഫ്ഗാനിസ്താൻ വിട്ടു. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായി. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെപശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം അഫ്ഗാനിസ്താനിൽ നിന്ന് 1,23,000 പേരെ രക്ഷപ്പെടുത്താനായെന്ന് അമേരിക്ക പറഞ്ഞു. ജൂലായിലാണ് അമേരിക്ക അഫ്ഗാനിസ്താനിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുന്നത്. 4,400 അമേരിക്കൻ പൗരന്മാരടക്കമാണ് 1,23,000 പേരെ രക്ഷപ്പെടുത്താനായതെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ വ്യോമസേനയുടെ അഫ്ഗാനിസ്താനിലുള്ളഅവസാന വിമാനമായസി- 17, കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നും പ​റ​ന്നു​യ​ർന്നു. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷമാക്കിയത്. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3BqsYiB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages